പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു.  ഹയർ സെക്കൻഡറി 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷം ഇത് 78.69 ശതമാനം ആയിരുന്നു.

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം 71.42 ശതമാനം ആയിരുന്നു വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

ഹയർ സെക്കൻഡറി സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. 

എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ (83.09). വിജയശതമാനം കുറവ് കാസർകോട് ജില്ലയിലാണ്‌ (71.09). ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.

4,44,707 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. 

www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in. എന്നിവയിൽ നിന്ന് ഫലമറിയാം. കൂടാതെ PRD Live, SAPHALAM 2025, iExaMS – Kerala എന്നീ മൊബൈൽ ആപ്പ് വഴിയും ഫലമറിയാം.

Tags:    
News Summary - Higher Secondary Examination Results Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.