കനത്ത മഴ: സി.യു.ഇ.ടി യു.ജി രണ്ടാംഘട്ട പരീക്ഷ മാറ്റി

ന്യൂഡൽഹി: രാജ്യത്തെ ഉന്നത സർവകലാശാലകളിലെ ബിരുദ ​കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്(സി.യു.ഇ.ടി യു.ജി 2022) ന്റെ രണ്ടാംഘട്ട പരീക്ഷകൾ മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് പരീക്ഷകൾ മാറ്റിയതെന്ന് പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ഇന്നു മുതലായിരുന്നു രണ്ടാംഘട്ട എൻട്രൻസ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. പരീക്ഷ മാറ്റിയ കാര്യം എൻ.ടി.എയുടെ വെബ്സൈറ്റായ nta.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴയാണ്. തുടർന്ന് അ​പേക്ഷകരിൽ നല്ലൊരു പങ്കിനും കഴിയില്ലെന്നു മനസിലാക്കിയാണ് പരീക്ഷകൾ മാറ്റിവെക്കാനുള്ള കാരണമെന്ന് എൻ.ടി.എ അധികൃതർ വ്യക്തമാക്കി.

ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിലാണ് രണ്ടാംഘട്ട പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾക്ക് cuet.samarth.ac.in എന്ന വെബ്സൈറ്റ് വഴിയും പുതുക്കിയ പരീക്ഷ തീയതി അറിയാം.

ഈ വർഷം രണ്ടു ഘട്ടങ്ങളായാണ് സി.യു.ഇ.ടി പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടം ജൂലൈ 15,16,19,20 തീയതികളിലായിരുന്നു. ആദ്യഘട്ട പരീക്ഷക്കെതിരെ വ്യാപക പരാതികളുയർന്നിരുന്നു. പരീക്ഷക്കിടെ സാ​ങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില വിദ്യാർഥികൾ രംഗത്തുവരികയും ചെയ്തിരുന്നു. പരീക്ഷക്കിടെ രാജ്യത്തെ നിരവധി കേന്ദ്രങ്ങളിൽ വൈദ്യുതി തടസ്സം പോലുള്ള പ്രശ്നങ്ങൾ നേരിട്ടിരുന്നു.

Tags:    
News Summary - heavy rains: CUET UG 2022 Phase II exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.