തിരുവനന്തപുരം: 2025ലെ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ യോഗ്യത പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോ ടെക്നോളജി, ബയോളജി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ സമർപ്പിക്കണം. ജൂൺ രണ്ടിന് വൈകീട്ട് മൂന്നു വരെ മാർക്ക് ഓൺലൈനായി സമർപ്പിക്കാം.
വിവിധ പരീക്ഷ ബോർഡുകളിൽ നിന്ന് പ്രവേശന പരീക്ഷ കമീഷണർ ഓഫിസിൽ ലഭ്യമായ മാർക്കുകൾ വെബ്സൈറ്റിൽ ദൃശ്യമാകും. ദൃശ്യമാകുന്ന മാർക്ക് പരിശോധിച്ച് തിരുത്തലുകൾ ആവശ്യമില്ലെങ്കിൽ ‘Submit Mark data’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് മാർക്ക് സമർപ്പിക്കണം. ഈ വിദ്യാർഥികൾ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
ദൃശ്യമാകുന്ന മാർക്ക് മാർക്ക് ലിസ്റ്റിലുള്ളതിൽ നിന്ന് വ്യത്യസ്തമെങ്കിൽ ‘change’ ബട്ടൺ ക്ലിക്ക് ചെയ്ത് ശരിയായ മാർക്ക് വിവരങ്ങൾ രേഖപ്പെടുത്തി ‘Submit Mark data’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് മാർക്ക് സമർപ്പിക്കണം. തിരുത്തലുകൾ ആവശ്യമായി വരുന്നവർ ആവശ്യമായ മാർക്ക് ലിസ്റ്റിന്റെ പി.ഡി.എഫ് അപ്ലോഡ് ചെയ്യണം. യഥാസമയം യോഗ്യത പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വിവരങ്ങൾക്ക് www.cee.kerala.gov.in ഫോൺ: 0471-2525300, 2332120, 2338487.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.