Posted On
date_range Updated On
date_range എൻജിനീയറിങ് പ്രവേശനം: 343 കേന്ദ്രങ്ങളിൽ 1.10 ലക്ഷം പേർ പരീക്ഷയെഴുതും
തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച 343 കേന്ദ്രങ്ങളിലായി 1,10,250 വിദ്യാർഥികൾ എഴുതും. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളോടെ രാവിലെ 10 നും ഉച്ചക്കുശേഷം 2.30നുമാണ് പരീക്ഷ.
കേരളത്തിനു പുറമെ ഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷകേന്ദ്രങ്ങളുണ്ട്. പരീക്ഷക്കു മുമ്പും ശേഷവും പരീക്ഷകേന്ദ്രങ്ങൾ ഫയർഫോഴ്സ് അണുമുക്തമാക്കും.
പൊലീസിനു പുറമെ ആരോഗ്യ സുരക്ഷക്രമീകരണങ്ങൾ ഒരുക്കുന്നതിന് മൂവായിരത്തോളം സാമൂഹിക സന്നദ്ധസേന പ്രവർത്തകരുടെ സേവനം വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.