ഊഹാപോഹങ്ങൾ അവസാനിപ്പിച്ച്​ നീറ്റ്​ പരീക്ഷാ തീയതി പ്രഖ്യാപിക്കൂവെന്ന്​ വിദ്യാർഥികൾ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ നാഷനൽ എലിജിബിലിറ്റി എൻട്രൻസ്​ ടെസ്റ്റ്​(നീറ്റ്​ 2021) സംബന്ധിച്ച്​ ഉയരുന്ന ഉൗഹാപോഹങ്ങൾ അവസാനിപ്പിച്ച്​ പരീക്ഷാ തീയതി എത്രയും പെ​ട്ടെന്ന്​ പ്രഖ്യാപിക്കണമെന്ന്​ വിദ്യാർഥികൾ.

കൂടുതൽ വിദ്യാർഥികൾക്ക്​ എഴുതാൻ അവസരം ലഭിക്കുന്നതിനായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ ഇൗ വർഷം രണ്ട്​ തവണ നടത്തണമെന്നും ആവശ്യമുയര​ുന്നുണ്ട്​. എന്നാൽ പരീക്ഷാ തീയതി സംബന്ധിച്ച്​ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്​ വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരുപോലെ ആശങ്കയിലാഴ്​ത്തിയിട്ടുണ്ട്​.

നാഷനൽ ടെസ്റ്റിങ്​ ഏജൻസിയുടെ തീരുമാനിച്ച സിലബസ്​ പ്രകാരം നീറ്റ്​ യു.ജി പരീക്ഷ നടക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, വർഷത്തിൽ രണ്ടുതവണ നീറ്റ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന ആലോചനയും നടക്ക​ുന്നുണ്ട്​.

ട്വിറ്ററിൽ നിരവധി വിദ്യാർഥികളാണ്​ നീറ്റ്​ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ രംഗത്തെത്തിയിരിക്കുന്നത്​.

''സർ, നീറ്റ്​ 2021 സംബന്ധിച്ച എല്ലാ ഉൗഹാപോഹങ്ങൾക്കും​ അവസാനം കാണണം. നീറ്റ്​ പരീക്ഷാ തീയതി പ്രഖ്യാപിക്കൂ. ഞങ്ങൾക്ക്​ മാറ്റി വെക്കണമെന്നില്ല.'' -ഒരു വിദ്യാർഥി ട്വീറ്റ്​ ചെയ്​തു.

''നീറ്റി​േന്‍റതൊഴികെ മറ്റെല്ലാ പരീക്ഷകളുടെയും തീയതികൾ പുറത്തു വന്നു​'' - ഹർഷ്​ ശർമ എന്ന ട്വിറ്റർ ഉപഭോക്താവ്​ ട്വീറ്റ്​ ചെയ്​തു.


Tags:    
News Summary - End Rumours, Announce NEET Dates, Request Medical Aspirants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.