സി.ബി.എസ്​.ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചേക്കും; വിദ്യാഭ്യാസമന്ത്രി ഇന്ന്​ ട്വിറ്ററിൽ ​ൈലവി​െലത്തും

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസ്​ പൊതുപരീക്ഷകളുടെ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാൽ നിഷാങ്ക്​ വ്യാഴാഴ്​ച വൈകിട്ട്​ നാലുമണിക്ക്​ ട്വിറ്ററിൽ ലൈവി​െലത്തും. അധ്യാപകരെ അഭിസംബോധന ചെയ്യുകയും 2021ലെ സി.ബി.എസ്​.ഇ 10, 12 പരീക്ഷകൾ സംബന്ധിച്ച്​ തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ്​ വിവരം.

ഈ മാസം രണ്ടാം തവണയാണ്​ വിദ്യാഭ്യാസമന്ത്രി ട്വിറ്ററിൽ ലൈവിൽ എത്തുന്നത്​. താൽപര്യമുള്ള അധ്യാപകർക്ക്​ നിർദേശങ്ങളും അഭിപ്രായങ്ങളും ലൈവിലെത്തി അറിയിക്കാമെന്ന്​ മന്ത്രി ട്വീറ്റ്​ ചെയ്​തു.

നേരത്തെ രാജ്യത്തെ പൊതു പ്രവേശന പരീക്ഷകൾ സംബന്ധിച്ച്​ വിദ്യാർഥികളുമായി മന്ത്രി ട്വിറ്ററിലൂടെ സംവദിച്ചിരുന്നു. 2021 ജെ.ഇ.ഇ മെയിൻ, നീറ്റ്​ 2021 തുടങ്ങിയവ സംബന്ധിച്ചായിരുന്നു സംവാദം.

സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ പരീക്ഷകൾ നടത്താൻ തന്നെയാണ്​ തീരുമാനമെന്ന്​ സി.ബി.എസ്​.ഇ അധികൃതർ അറിയിച്ചിരുന്നു. ഓൺലൈനായി നടത്തില്ലെന്നും അറിയിച്ചിരുന്നു. 


Tags:    
News Summary - Education minister to announce CBSE Board Exam dates today?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.