ഡി.എൻ.ബി മെഡിക്കൽ പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത എൻട്രൻസ് ടെസ്റ്റ് (ഡി.എൻ.ബി പി.ഡി.സി.ഇ.ടി) ഡിസംബർ 21ന് ദേശീയ തലത്തിൽ നടക്കും.
2018 ജനുവരി സെഷനിലേക്കുള്ള അഡ്മിഷനായാണ് ഇൗ പരീക്ഷ നടത്തുന്നത്. നാഷനൽ ബോർഡ് ഒാഫ് എക്സാമിനേഷൻസ് ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഇൗ കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ്s ടെസ്റ്റിൽ പെങ്കടുക്കുന്നതിന് അംഗീകൃത മെഡിക്കൽ പി.ജി ഡിപ്ലോമ കരസ്ഥമാക്കിയവർക്കും 2017 ഡിസംബർ 31നകം ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അർഹതയുണ്ട്.
അപേക്ഷ ഒാൺലൈനായി 2017 നവംബർ 27 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കും ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.nbe.edu.in സന്ദർശിക്കേണ്ടതാണ്. ഫലപ്രഖ്യാപനം ജനുവരി 21ന് ഉണ്ടാവും.
ടെസ്റ്റിൽ യോഗ്യത നേടുന്നവർക്ക് രണ്ട് വർഷത്തെ മെഡിക്കൽ പോസ്റ്റ് ഡിപ്ലോമ ഡി.എൻ.ബി കോഴ്സിൽ അനസ്തേഷ്യോളജി ഡെർമറ്റോളജി വെനിറിയോളജി ആൻഡ് ലെപ്രസി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർേതാപീഡിക്സ്, ഒാേട്ടാറിനോലെറികോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോ ഡയഗ്നോലെറികോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, ട്യൂബർകുലോസിസ് ആൻഡ് റെഡ് പിേററ്ററിഡിസീസസ്/പൾമണറി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ എന്നീ സ്പെഷാലിറ്റികളിൽ പ്രവേശനത്തിന് അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
www.nbe.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.