തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസ് നേട്ടത്തിലും കുറവ്. കഴിഞ്ഞ വർഷം 99.96 ശതമാനമായിരുന്ന ജയം 99.5 ശതമാനമായി (കുറവ് 0.19 ശതമാനം) താഴ്ന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം 61,449 ആയി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ 71,831 ൽ നിന്ന് 10382 പേരുടെ കുറവ്.
നേരിയ കുറവുണ്ടെങ്കിലും ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന വിജയമാണ് ഇത്തവണ. 2023ലെ 99.70 ശതമാനവും കഴിഞ്ഞ വർഷത്തെ 99.69 ശതമാനവുമാണ് ഉയർന്ന വിജയ ശതമാനം.
100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷം 2474 സ്കൂളുകൾ മുഴുവൻ കുട്ടികളെയും ജയിപ്പിച്ചപ്പോൾ ഇത്തവണ 2331 ആയി (കുറവ് 143) കുറഞ്ഞു. 4,26,697 പേർ പരീക്ഷയെഴുതിയതിൽ 4,24,583 പേർ ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.