12ാം ക്ലാസ്​ പരീക്ഷഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം; സംസ്​ഥാനങ്ങൾക്ക്​ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ്​ പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന്​ എല്ലാ സംസ്​ഥാനങ്ങൾക്കും സുപ്രീംകോടതിയുടെ നിർദേശം. പന്ത്രണ്ടാം ക്ലാസ്​ പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച്​ വിവരങ്ങൾ 10 ദിവസത്തിനകം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു.

സംസ്​ഥാനത്ത്​ കോവിഡ്​ കേസുകൾ കുറഞ്ഞതി​െൻറ അടിസ്​ഥാനത്തിൽ പരീക്ഷ നടത്തുമെന്ന്​ ആന്ധ്രപ്രദേശ്​ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്​ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഒാരോ പരീക്ഷ ബോർഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്​. അതിനാൽ തന്നെ മൂല്യനിർണയത്തിന്​ സ്വയം പദ്ധതികൾ ആവിഷ്​കരിക്കാം. അതി​െൻറ കൃത്യത പിന്നീട്​ വിലയിരുത്തും -സു​പ്രീംകോടതി പറഞ്ഞു.

നേരത്തേ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഒാപ്പൺ സ്​കൂൾ പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ മൂല്യനിർണയ പദ്ധതി ഇതുവരെ വിശദീകരിച്ചിട്ടില്ല.

നേരത്തേ, സി.ബി.എസ്​.ഇയും സി.ഐ.എസ്​.സി.ഇയും വിദ്യാർഥികളെ വിലയിരുത്തുന്നതിന്​ ബദൽ മാനദണ്ഡങ്ങൾ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Declare Class 12 results by July 31 Supreme Court directs state boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.