ന്യൂഡൽഹി: മേയ് എട്ടിന് നടക്കാനിരിക്കുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി പരീക്ഷ നീട്ടിവെക്കാൻ സാധ്യത.
പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ദേശീയതല പ്രവേശന പരീക്ഷ എഴുതാൻ ഇത്തവണ 13.5 ലക്ഷം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. പരീക്ഷ വ്യാഴാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിഷയം തിരിച്ചുള്ള തീയതി ഷീറ്റ് ഏജൻസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യാണ് പരീക്ഷ ക്രമീകരണങ്ങൾ നടത്തുക. എൻ.ടി.എ മെഡിക്കൽ പ്രവേശന പരീക്ഷ ഈ മാസം നാലിന് പൂർത്തിയാക്കിയിട്ടുണ്ട്. ‘പരീക്ഷ മാറ്റിവെക്കാൻ സാധ്യതയുണ്ട്, പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കും’ എന്ന് എൻ.ടി.എയോടടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
പരീക്ഷാ സബന്ധിച്ച വിശദമായ ഷെഡ്യൂളുകൾ സംബന്ധിച്ച് എൻ.ടി.എയിൽ നിന്ന് ഔദ്യോഗിക വിവരം പുറത്തുവിടാത്തത് ലക്ഷക്കണക്കിന് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.