തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമുണ്ടായേക്കും. ശേഷിക്കുന്ന പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും.
ഇതിന് ശേഷമാകും പരീക്ഷതീയതി സംബന്ധിച്ച് വ്യക്തത വരുത്തുക. ലോക്ഡൗൺ പിൻവലിച്ച് പത്ത് ദിവസം കഴിഞ്ഞ് പരീക്ഷകൾ പുനരാരംഭിക്കാമെന്നാണ് സി.ബി.എസ്.ഇ നേരേത്ത മാനവശേഷി മന്ത്രി നടത്തിയ വിഡിയോ കോൺഫറൻസിൽ അറിയിച്ചത്. ഇേതരീതിയിൽതന്നെ പരീക്ഷ നടത്താനാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും ശ്രമം.
തീയതി പ്രഖ്യാപിച്ച് ഒരാഴ്ചയെങ്കിലും കഴിഞ്ഞാകും പരീക്ഷ ആരംഭിക്കുക. നിലവിൽ എസ്.എസ്.എൽ.സിയുടെ മൂന്നും ഹയർ സെക്കൻഡറിയുടെ നാലും വി.എച്ച്.എസ്.ഇയുടെ അഞ്ചും ദിവസത്തെ പരീക്ഷകളാണ് പൂർത്തിയാക്കാനുള്ളത്. ഇടവേളകൾ പരമാവധി ഒഴിവാക്കി പരീക്ഷ പൂർത്തിയാക്കാനാണ് നേരേത്ത പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് ശിപാർശ സമർപ്പിച്ചത്. സാമൂഹികഅകലം പാലിക്കണമെന്ന നിർദേശമുള്ളതിനാൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് ശേഷവും നടത്താനാണ് ശിപാർശ. മൂന്ന് പരീക്ഷകളും രാവിലെയാണ് നേരേത്ത നടന്നിരുന്നത്. ബെഞ്ചിൽ മൂന്ന് കുട്ടികൾ ഇരിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്ക് ശേഷം നടത്താൻ നിർദേശിച്ചത്. ഇതുവഴി ബെഞ്ചിൽ രണ്ട് കുട്ടികളെ ഇരുത്തിയാൽ മതിയാകും.
പൊതുഗതാഗതത്തിന് അനുമതി ലഭിക്കാത്തതിനാൽ പരീക്ഷ എഴുതാനുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരികെ വിടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിലും സർക്കാർ തീരുമാനം പ്രധാനമാണ്. കുട്ടികൾക്ക് മുഖാവരണം ഉൾപ്പെടെ നിർബന്ധമാക്കേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.