സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ; അപേക്ഷ തീയതി വീണ്ടും നീട്ടി

ന്യൂഡൽഹി: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷക്കും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്ക് അപേക്ഷിക്കുമ്പോൾ സാങ്കേതിക തകരാറുകൾ ഉണ്ടെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഓൺലൈൻ അപേക്ഷ സംവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഉദ്യോഗാർഥികൾ http://upsconline.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

സിവിൽ സർവീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

വർഷംതോറും മൂന്ന് ഘട്ടങ്ങളായാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ നടത്താറുള്ളത്. പ്രിലിമിനറിയാണ് ആദ്യഘട്ടം. അതു കഴിഞ്ഞ് മെയിൻസും പിന്നീട് അഭിമുഖവും. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിലൂടെ സെലക്ഷൻ ലഭിക്കുക.

Tags:    
News Summary - Civil services prelims: USPC further extends application deadline to Feb 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.