ശേഷിക്കുന്ന പരീക്ഷകൾ ഇടവേളകളില്ലാതെ നടത്തുമെന്ന്​ സി.​െഎ.എസ്​.സി.ഇ

ന്യൂഡൽഹി: ലോക്​ഡൗൺ കാരണം നിർത്തിവെച്ച ​െഎ.സി.എസ്​.ഇ, ​െഎ.എസ്​.സി പരീക്ഷകൾ ഇടവേളകളില്ലാതെ തുടർച്ചയായ ദിവസങ്ങളിൽ നടത്തും. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലും പരീക്ഷ നടക്കുമെന്ന്​ സി.​െഎ.എസ്​.സി.ഇ ചീഫ്​ എക്​സിക്യൂട്ടിവ്​ ജെറി ആരത്തൂൺ പറഞ്ഞു. 

​െഎ.സി.എസ്​.ഇ പത്താം തരത്തിൽ ആറു പരീക്ഷകളും ​െഎ.എസ്​.സി 12ാം തരത്തിൽ എട്ട്​ പരീക്ഷകളുമാണ്​ ബാക്കിയുള്ളത്​. കേന്ദ്ര സർക്കാറി​​െൻറ നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ തുടർച്ചയായ ദിവസങ്ങളിൽ ഇൗ പരീക്ഷകൾ നടത്താനാണ്​ ബോർഡ്​ ആസൂത്രണം ചെയ്യുന്നത്​്​. അതിനിടയിൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലും പരീക്ഷ നടക്കും. സ്​കൂളുകളും വിദ്യാർഥികളും അതിന്​ തയാറായിരിക്ക​ണമെന്ന്​ ജെറി ആരത്തൂൺ പറഞ്ഞു. 

പരീക്ഷ തുടങ്ങുന്നതി​​െൻറ എട്ട്​ ദിവസം മു​മ്പ്​ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. സ്​കൂളുകൾക്ക്​ തയാറെടുപ്പ്​ നടത്താൻ അത്രയും സമയം മതിയാകുമെന്ന്​ ജെറി പറഞ്ഞു. ശേഷിക്കുന്ന പരീക്ഷകൾ പൂർത്തിയായാൽ ആറുമുതൽ എട്ട്​ ആഴ്​ചക്കകം ഫലം പ്രസിദ്ധീകരിക്കുമെന്നും ജെറി അറിയിച്ചു.

Tags:    
News Summary - cisce to conduct remaining exams without break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.