എം.ജി: പി.ജി, ബി.എഡ്  പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

കോട്ടയം: കോവിഡ് 19 വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ കണ്ടെയ്ൻമ​െൻറ്​ സോണിലായ കോളജുകളിലെ പി.ജി, ബി.എഡ് പരീക്ഷ കേന്ദ്രങ്ങൾ മഹാത്മാഗാന്ധി സർവകലാശാല മാറ്റി പുനഃക്രമീകരിച്ചു. ജൂലൈ 24, 27 തീയതികളിൽ നടത്താനിരിക്കുന്ന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളാണ് മാറ്റിയത്. പത്തനംതിട്ട ജില്ലയിൽ പ്രത്യേക പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ച ബി.എഡ് വിദ്യാർഥികൾ കോഴഞ്ചേരി സ​െൻറ്​ തോമസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം. 

എടത്തല അൽ അമീൻ കോളജ് പരീക്ഷ കേന്ദ്രമായവർ കളമശേരി സ​െൻറ്​ പോൾസ് കോളജിലും എടത്തല എം.ഇ.എസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ തൃക്കാക്കര ഹിൽവാലി ട്രെയിനിങ് കോളജിലും മന്നം എച്ച്.ഡി.പി.വൈ കോളജ് ഓഫ് എജുക്കേഷനിലെ വിദ്യാർഥികൾ അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ.ഇ.എം സ്‌കൂളിലും പരീക്ഷയെഴുതണം. 

തിരുവല്ല സ​െൻറ്​ മേരീസ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ ചെങ്ങന്നൂർ മാർ സെവേറിയോസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സ​െൻറ്​ തോമസ് കോളജിലും തിരുവല്ല മാർതോമ കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സ​െൻറ്​ തോമസ് കോളജിലും പരീക്ഷയെഴുതണം. 

തിരുവല്ല പാലിയേക്കര സ​െൻറ്​ മേരീസ് കോളജിലെ വിദ്യാർഥികൾ പരുമല മാർ ഗ്രിഗോറിയസ് കോളജിലും ഇടത്തല എം.ഇ.എസ്. കോളജിലെ വിദ്യാർഥികൾ കളമശേരി സ​െൻറ്​ പോൾസ് കോളജിലും പരീക്ഷയെഴുതണം. കണ്ടെയിൻമ​െൻറ്​ സോണിലായതുമൂലം ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. 

Tags:    
News Summary - Change in M.G. University P.G, B.Ed exam centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.