Posted On
date_range Updated On
date_range സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 15 വരെ
ന്യൂഡൽഹി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകൾ ജൂലൈ ഒന്നുമുതൽ 15 വരെ നടത്തും. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് നടത്തുകയെന്ന് കേന്ദ്രമന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.
ജെ.ഇ.ഇ മെയിൻ പരീക്ഷകൾ നടത്തുന്നതിന് മുന്നേ സി.ബി.എസ്.ഇ പരീക്ഷകൾ തീർക്കാനാണ് ശ്രമം. ലോക്ഡൗണിന് ശേഷം സി.ബി.എസ്.ഇ പരീക്ഷകൾ നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
ഡൽഹി കലാപത്തെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കുട്ടികൾക്കായി 10ാം ക്ലാസ് പരീക്ഷയും നടത്തും. പരീക്ഷ ഫലം ആഗസ്റ്റിൽ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.