സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ) 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 94.25 ആണ് വിജയശതമാനം. 92.27 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

വിദ്യാർഥികൾക്ക് സ്കോർകാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. cbse.gov.in. വെബ്‌സൈറ്റിന് പുറമെ ഡിജിലോക്കർ വഴിയും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

ഈ വർഷം 21,86,940 പേരാണ് 10ാം ക്ലാസ് പരീക്ഷ എഴുതിയത്. 38 ലക്ഷം വിദ്യാർഥികൾ 10, 12 ക്ലാസുകളിലായി പരീക്ഷയെഴുതി. 2023 ഫെബ്രുവരി 15 മുതൽ 2023 മാർച്ച് 21 വരെയാണ് പരീക്ഷ നടന്നത്. സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലവും ഇന്ന് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - CBSE 10th Result 2023 Declared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.