എം.ബി.എ ഉൾപ്പെടെ മാനേജ്മെൻറ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള യോഗ്യത പരീക്ഷകളിലൊന്നായ കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (സി-മാറ്റ് 2018) ജനുവരി 21ന് എ.െഎ.സി.ടി.ഇയുടെ ആഭിമുഖ്യത്തിൽ ദേശീയതലത്തിൽ നടക്കും. ഇൗ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ഇപ്പോൾ നടത്താം. 2017 ഡിസംബർ 18വരെ രജിസ്ട്രേഷന് സമയമുണ്ട്.
ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത ബിരുദമുള്ള ഇന്ത്യൻ പൗരന്മാർക്ക് ‘സി-മാറ്റ് 2018’ന് അപേക്ഷിക്കാം. ഫൈനൽ ഡിഗ്രി വിദ്യാർഥികളെയും പരിഗണിക്കും. പ്രായ പരിധിയില്ല.
ടെസ്റ്റ് ഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 1400 രൂപയും വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 700രൂപയുമാണ്. ഇതിനുപുറമെ, ബാങ്ക് ചാർജ്കൂടി നൽകേണ്ടതുണ്ട്. നെറ്റ് ബാങ്കിങ്ങിലൂടെയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖാന്തരമോ ഫീസ് അടക്കാം. ചലാൻ വഴി എസ്.ബി.െഎയിലും ഫീസ് അടക്കാം. http://www.aicte-cmat.in എന്ന വെബ്സൈറ്റിൽ ‘How to apply’ എന്ന ലിങ്കിൽ ക്ലിക്ചെയ്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്. നിർദേശങ്ങൾ വെബ്ൈസറ്റിലുണ്ട്.
ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള ദേശീയതല കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് ആൻഡ് ഡാറ്റ, ഇൻറർപ്രേട്ടഷൻ, ലോജിക്കൽ റീസണിങ്, ലാംേഗ്വജ് കോംപ്രിഹൻഷൻ, പൊതുവിജ്ഞാനം എന്നീ മേഖലയിൽ പ്രാവീണ്യമളക്കുന്ന 25ചോദ്യങ്ങൾ വീതം ഒാരോ സെക്ഷനിലും ഉണ്ടാവും. ഒാൺലൈൻ ടെസ്റ്റിെൻറ മാതൃക പരിചയിക്കുന്നതിന് ഒക്ടോബർ 25മുതൽ ‘ട്രയൽ ടെസ്റ്റ്’ സൗകര്യം വെബ് പോർട്ടലിൽ ലഭ്യമാകും.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ ടെസ്റ്റ് സെൻററുകളായിരിക്കും. കോയമ്പത്തൂർ, ചെന്നൈ, മംഗളൂരു, പനാജി, ബംഗളൂരു, ബൽഗാം, ഗുൽബർഗ, ഹൈദരാബാദ്, വിശാഖപട്ടണം, നവി മുംബൈ, ഡൽഹി, ലഖ്േനാ, പട്ന, കാൺപുർ, അഹ്മദാബാദ്, ഭോപാൽ, ഗുവാഹതി, ജയ്പൂർ, വാരാണസി, ശ്രീനഗർ, കൊൽക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപെടും. മൂന്നു കേന്ദ്രങ്ങൾ സൗകര്യാർഥം തെരഞ്ഞെടുക്കാം.
അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ജനുവരി അഞ്ച് മുതൽ ഡൗൺലോഡ് ചെയ്യാം. കാഴ്ചവൈകല്യമുള്ളവർക്കും സെറിബ്രൽ പാൾസി രോഗബാധിതർക്കും പരീക്ഷക്ക് സ്ക്രൈബിനെ വെക്കാൻ അനുമതിയുണ്ട്.
‘സി-മാറ്റ്2018’ സ്കോർ 2018-19 അധ്യയനവർഷത്തെ മാനേജ്മെൻറ് പി.ജി പ്രവേശനത്തിന് മാത്രമാണ് പരിഗണിക്കെപ്പടുക. കൂടുതൽ വിവരങ്ങൾ
www.aicte-cmat.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.