ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) വിവിധ കാമ്പസുകളിലായി 2018-19 വർഷം നടത്തുന്ന ബി.ഇ, ബി.ഫാം, ഇൻറഗ്രേറ്റഡ് എം.എസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ അഡ്മിഷൻ ടെസ്റ്റ് (BITSAT-2018) മേയ് 16 മുതൽ 31 വരെ നടക്കും. താൽപര്യമുള്ളവർക്ക് ഇേപ്പാൾ ഒാൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2018 മാർച്ച് 13 വരെ ഒാൺൈലൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീസ് 2950 രൂപയാണ്. വനിതകൾക്ക് 2450 രൂപ മതി. ദുബൈ ടെസ്റ്റ് സെൻററായി തിരഞ്ഞെടുക്കപ്പെടുന്നവർ 4500 രൂപയാണ് അപേക്ഷാഫീസായി നൽകേണ്ടത്. www.bitsadmission.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾക്ക് മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെയും ഇൗ ഒാരോ വിഷയത്തിനും 60 ശതമാനം മാർക്കിൽ കുറയാതെയും നേടി വിജയിച്ചിട്ടുള്ളവർക്കും 2018ൽ ഫൈനൽ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. 2016 അല്ലെങ്കിൽ അതിന് മുമ്പ് യോഗ്യതാപരീക്ഷ വിജയിച്ചിട്ടുള്ളവരെ പരിഗണിക്കില്ല.
പരീക്ഷ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ‘BITSAT-2018’ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി, ഇംഗ്ലീഷ് പ്രൊഫിഷ്യൻസി, ലോജിക്കൽ റീസണിങ് മേഖലകളിൽനിന്നും ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം കുറയ്ക്കും. ആകെ 150 ചോദ്യങ്ങൾ. പരമാവധി മൂന്ന് മണിക്കൂർ സമയം അനുവദിക്കും. മൂല്യനിർണയത്തിൽ നെഗറ്റിവ് മാർക്ക് ഉണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി 50 ടെസ്റ്റ് സെൻററുകളാണുള്ളത്. തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂർ, ഗോവ, ബംഗളൂരൂ, ഹൈദരാബാദ്, വിശാഖപട്ടണം, തിരുപ്പതി, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവ പരീക്ഷകേന്ദ്രങ്ങളിൽ പെടും. വിശദമായ ടെസ്റ്റ് സിലബസ് വെബ്സൈറ്റിലുണ്ട്.
BITSAT-2018 സ്കോർ പരിഗണിച്ച് ബിഇ, ഇൻറഗ്രേറ്റഡ് എം.എസ്സി കോഴ്സുകൾക്കും ബി.ഫാം കോഴ്സിനും പ്രത്യേകം രണ്ട് മെറിറ്റ് ലിസ്റ്റുകൾ തയാറാക്കും. തികച്ചും ടെസ്റ്റിെൻറ മെറിറ്റ് പരിഗണിച്ചാണ് അഡ്മിഷൻ.
കാമ്പസും കോഴ്സുകളും
•ബിറ്റ്സ് പിലാനി: ബിഇ-കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെേൻറഷൻ മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബി.ഫാം, ഇൻറഗ്രേറ്റഡ് എം.എസ്സി ബയോളജിക്കൽ സയൻസ് കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജനറൽ സ്റ്റഡീസ്.
•ബിറ്റ്സ് ഗോവ: ബിഇ-കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്േട്രാണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ-എം.എസ്സി-ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്.
•ബിറ്റ്സ് ഹൈദരാബാദ്: ബിഇ-കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്േട്രാണിക്സ് & ഇൻസ്ട്രുമെേൻറഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബി.ഫാം, എം.എസ്സി ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്.
കൂടുതൽ വിവരങ്ങൾ
www.bitsadmission.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.