സി.എം.എ പരീക്ഷ ദിവസങ്ങളിൽ 'കേരള'യുടെ ബി.കോം പരീക്ഷ, അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിദ്യാർഥികൾ

തിരുവനന്തപുരം: കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ് (സി.എം.എ) പരീക്ഷ ദിവസം തന്നെ ഒന്നാം സെമസ്റ്റർ ബി.കോം പരീക്ഷ നടത്താനുള്ള കേരള സർവകലാശാല തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകും. സി.എം.എ പോലുള്ള പ്രഫഷനൽ കോഴ്സിനൊപ്പം സർവകലാശാലയുടെ കീഴിൽ റെഗുലറായി പഠിക്കുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ കീഴിൽ അഖിലേന്ത്യ തലത്തിൽ നടത്തുന്ന സി.എം.എ പരീക്ഷക്ക് രണ്ട് മാസം മുമ്പ് ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു.

എന്നാൽ കേരള സർവകലാശാല തിങ്കളാഴ്ച വൈകീട്ടാണ് ബി.കോം പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നത്. ഇതുപ്രകാരം സി.എം.എ പരീക്ഷ നടക്കുന്ന ജൂൺ 29നും ജൂലൈ ഒന്നിനും ബി.കോം പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്.

Tags:    
News Summary - B.Com Examination of 'Kerala University' on CMA Exam Dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.