ബാങ്കുകളിൽ അപ്രന്റീസ്

കേന്ദ്ര പൊതുമേഖലയിൽപെടുന്ന യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും (യു.ബി.ഐ) ബാങ്ക് ഓഫ് ബറോഡയിലും (ബി.ഒ.ബി) ബിരുദക്കാർക്ക് അപ്രൻറീസുകളാവാം. വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലായി ആകെ 6691 ഒഴിവുകളുണ്ട്. കേരളത്തിൽ 207 പേർക്കാണ് അവസരം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഒരുവർഷത്തേക്കാണ് പരിശീലനം. സ്ഥിരനിയമനം ലഭിക്കില്ല.

യൂണിയൻ ബാങ്ക്: കേരളത്തിൽ 118 ഒഴിവുകൾ. (ജനറൽ -64, എസ്.സി -11, എസ്.ടി-1, ഒ.ബി.സി -31, ഇ.ഡബ്ല്യൂ.എസ് -11) ഭിന്നശേഷിക്കാർക്ക് 5 ഒഴിവുകളിൽ നിയമനം ലഭിക്കും. അതത് സംസ്ഥാനങ്ങളിലുള്ളവർക്ക് അവിടത്തെ ഒഴിവുകൾക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. ഓരോ സംസ്ഥാനത്തും ലഭ്യമായ ഒഴിവുകളുടെ പട്ടിക അടക്കം വിശദമായ അപ്രന്റീസ് വിജ്ഞാപനം www.unionbankofindia.co.in, https://bfsissc.com എന്നീ വെബ്​സൈറ്റുകളിലുണ്ട്. ജില്ലതലത്തിലാണ് സെലക്ഷൻ.

പ്രായപരിധി 20-28 വയസ്സ്. അർഹതയുള്ളവർ അപ്രന്റീസ് പോർട്ടലായ https://nats.education.gov.inൽ രജിസ്റ്റർ ചെയ്തിരിക്കണം. മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. പ്രതിമാസം 15000 രൂപ സ്റ്റൈപൻഡ് ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ: വിവിധ സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലെ ശാഖകളിലായി 4000 അപ്രന്റീസ് ഒഴിവുകൾ ലഭ്യമാണ്. കേരളത്തിൽ 89 ഒഴിവുകൾ. വിശദമായ വിജ്ഞാപനം www.bankofbaroda.co.in/career, https://bfsissc.com എന്നീ വെബ് സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഏതെങ്കിലും ഒരു സംസ്ഥാനത്തിലേക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. യോഗ്യത: ഏതെങ്കിലും ബിരുദം. പ്രായപരിധി 01.02.2025ൽ 20-28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. പ്രാദേശിക ഭാഷ അറിയണം. ഓൺലൈനായി മാർച്ച് 11 വരെ അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. .

Tags:    
News Summary - Apprentice application for banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.