ജീവശാസ്ത്ര പഠനത്തിന് സംയുക്ത പ്രവേശപരീക്ഷ ഡിസംബര്‍ 11ന്

രാജ്യത്തെ  പ്രമുഖ  സ്ഥാപനങ്ങളില്‍ ഗവേഷണത്തിനായി ബംഗളൂരുവിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ഡിസംബര്‍ 11ന് ദേശീയതലത്തില്‍ നടത്തുന്ന ജോയന്‍റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഇന്‍ ബയോളജി ആന്‍ഡ് ഇന്‍റര്‍ഡിസിപ്ളിനറി ലൈഫ് സയന്‍സസില്‍ (JGEEBILS) പങ്കെടുക്കുന്നതിന് ഒക്ടോബര്‍ 10 വരെ www.ncbs.res.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ചിന്‍െറ ആഭിമുഖ്യത്തിലാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. 
JGEEBILS സ്കോര്‍ പരിഗണിച്ചാണ് വിവിധ സ്ഥാപനങ്ങളില്‍ പിഎച്ച്.ഡി, ഇന്‍റഗ്രേറ്റഡ് എം.എസ്സി-പിഎച്ച്.ഡി, എം.എസ്സി (റിസര്‍ച്), എം.എസ്സി പ്രോഗ്രാമുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എങ്കിലും അഡ്മിഷനായി അതത് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. 
സ്ഥാപനങ്ങള്‍: JGEEBILS സ്കോര്‍ പരിഗണിച്ച് അഡ്മിഷന്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഇവയാണ്. 
•അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ ട്രീറ്റ്മെന്‍റ് റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍ ഇന്‍ കാന്‍സര്‍ (A.C.T.R.E.C), മുംബൈ (
www.actrec.gov.in
). 
• സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (C.C.M.B), ഹൈദരാബാദ് (www.ccmb.res.in). 
•സെന്‍റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍പ്രിന്‍റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് (C.D.F.D), ഹൈദരാബാദ് (www.cdfd.org.in
•ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോളജിക്കല്‍ സയന്‍സ്, റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച് (D.B.S-T.I.F.R) മുംബൈ (
www.tifr.res.in/dbs
). 
•ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ (I.I.S.E.R.S), തിരുവനന്തപുരം (www.iiserstvm.ac.in), ഭോപാല്‍ (www.iiserbhopal.ac.in), കൊല്‍ക്കത്ത (www.iiserkol.ac.in), മൊഹാലി (www.iisermohali.ac.in), പുണെ (www.iiserpune.ac.in). 
•ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റെം സെല്‍ ബയോളജി ആന്‍ഡ് റീജനറേറ്റിവ് മെഡിസിന്‍ (I.N.S.T.E.M), ബംഗളൂരു (
www.instem.res.in
). 
•നാഷനല്‍ ബ്രെയിന്‍ റിസര്‍ച് സെന്‍റര്‍, (N.B.R.C), മഹേശ്വര്‍ (www.nbrc.ac.in). 
•നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ് (N.C.B.S), ബംഗളൂരു, (www.ncbs,res.in). 
•നാഷനല്‍ സെന്‍റര്‍ ഫോര്‍ സെല്‍ സയന്‍സ് (N.C.C.S), പുണെ (www.nccs.res.in). 
•നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (N.I.I), ന്യൂഡല്‍ഹി (www.nii.res.in). 
•നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (NISER), ഭുവനേശ്വര്‍ (
www.niser.ac.in
). 
• റീജനല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (R.C.B), ഫരീദാബാദ് (www.rcb.res.in). 
•സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയര്‍ ഫിസിക്സ് (S.I.N.P), കൊല്‍ക്കത്ത (www.saha.ac.in). 
•ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് (I.M.S.C), ചെന്നൈ (www.imsc.res.in). 
കോഴ്സുകള്‍: ഈ സ്ഥാപനങ്ങളിലെല്ലാം പിഎച്ച്.ഡി പ്രോഗ്രാമുകളുണ്ട്. ഇന്‍റഗ്രേറ്റഡ് (M.SC-Ph.d) പ്രോഗ്രാമുകള്‍ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോളജിക്കല്‍ സയന്‍സ് മുംബൈ, നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ്, ബംഗളൂരു, പുണെയിലെയും കൊല്‍ക്കത്തയിലുമുള്ള ഐസറുകള്‍ എന്നിവിടങ്ങളിലാണുള്ളത്. എം.എസ്സി (റിസര്‍ച്) ഡിപ്പാര്‍ട്മെന്‍റ് ഓഫ് ബയോളജിക്കല്‍ സയന്‍സ് മുംബൈയിലും എം.എസ്സി ന്യൂറോ സയന്‍സ് പ്രോഗ്രാം നാഷനല്‍ ബ്രെയിന്‍ റിസര്‍ച് സെന്‍ററിലുമാണുള്ളത്. 
അപേക്ഷ: ഓണ്‍ലൈനായി www.ncbs.res.in/admissions.html എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് 600 രൂപയാണ്. എന്നാല്‍, വനിതകള്‍ക്ക് 100 രൂപ മതി. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസടക്കാം.  എന്‍ട്രന്‍സ് പരീക്ഷാ ഡിസംബര്‍ 11ന് കൊച്ചി, മംഗളൂരു, ബംഗളൂരു, ചെന്നൈ, മധുര, വിശാഖപട്ടണം, ഹൈദരാബാദ്, അഹ്മദാബാദ്, ഭുവനേശ്വര്‍, ചഢിഗഢ്, ഡല്‍ഹി, ഗുവാഹതി, ഇന്ദോര്‍, ജമ്മു, ജയ്പുര്‍, കാണ്‍പുര്‍, കൊല്‍ക്കത്ത, മുംബൈ, നാഗ്പുര്‍, പട്ന, പുണെ, ശ്രീനഗര്‍, വാരാണസി എന്നീ കേന്ദ്രങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.ncbs.res.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.