നീറ്റ് രണ്ടാംഘട്ടത്തിന് അപേക്ഷിക്കുമ്പോള്‍

രണ്ടാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. AIPMT 2016, ആദ്യഘട്ട നീറ്റ് പരീക്ഷ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍, രജിസ്റ്റര്‍ ചെയ്തശേഷം എഴുതാന്‍ കഴിയാതിരുന്നവര്‍, പരീക്ഷ എഴുതിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെപോയെന്ന് കരുതുന്ന, ആദ്യ നീറ്റിന്‍െറ സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കാന്‍ തയാറായവര്‍ എന്നിവര്‍ക്ക് രണ്ടാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാം. ഇവരുടെ ആദ്യ നീറ്റിന്‍െറ മാര്‍ക്ക് പരിഗണിക്കില്ല. 
പ്രായപരിധി: 2016 ഡിസംബര്‍ 31നകം 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്. 
യോഗ്യത: പ്ളസ് ടു/തത്തുല്യം. അപേക്ഷാര്‍ഥി യോഗ്യതാപരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ളീഷ് എന്നീ വിഷയങ്ങളോരോന്നും ജയിച്ചിരിക്കണം. മൂന്ന് സയന്‍സ് വിഷയങ്ങള്‍ക്കും കൂടി 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഇത് 40 ശതമാനമാണ്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1400 രൂപയും എസ്.സി, എസ്.ടി, പി.എച്ച് വിഭാഗങ്ങള്‍ക്ക് 750 രൂപയും. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, കോമണ്‍ സര്‍വിസ് സെന്‍ററിന്‍െറ ഇ-വാലറ്റ് എന്നിവ വഴിയോ സിന്‍ഡിക്കേറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയിലൊന്നിന്‍െറ ശാഖയില്‍ ഇ-ചെലാന്‍ വഴിയോ ഫീസടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.aipmt.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റൗട്ട് സി.ബി.എസ്.ഇക്ക് അയച്ചുകൊടുക്കേണ്ടതില്ല. പ്രിന്‍റൗട്ടും ഫീസടച്ച രേഖയും അപേക്ഷാര്‍ഥികള്‍ സൂക്ഷിച്ചുവെക്കണം. അഡ്മിറ്റ് കാര്‍ഡ് ജൂലൈ എട്ടിനാണ് വെബ്സൈറ്റില്‍ ലഭിക്കുക. ഇത് ഡൗണ്‍ലോഡ് ചെയ്യണം. 
പരീക്ഷാകേന്ദ്രങ്ങള്‍: കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം 
പരീക്ഷ: ജൂലൈ 24ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ. 180 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aipmt.nic.in 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.