വി.എച്ച്.എസ്.എസ്.ഇ സേ പരീക്ഷ ജൂണ്‍ രണ്ടുമുതല്‍

തിരുവനന്തപുരം: വി.എച്ച്.എസ്.എസ്.ഇയിലെ സേ പരീക്ഷ ജൂണ്‍ രണ്ടുമുതല്‍ നടക്കും. മേയ് 18 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. കണ്ടിന്യൂവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (റഗുലര്‍) വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട /ഹാജരാകാതിരുന്ന എല്ലാ വിഷയത്തിനും രജിസ്റ്റര്‍ ചെയ്യാം. പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയത്തിനും മിനിമം ഗ്രേഡ് നേടിയെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷക്ക് പേപ്പറിന് 150 രൂപ വീതവും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പര്‍ ഒന്നിന് 175 രൂപ വീതവും 0202-01-102-93-VHSE Fees എന്ന ശീര്‍ഷകത്തില്‍ ഏതെങ്കിലും ട്രഷറിയില്‍ പണമടച്ച ചെല്ലാന്‍ സഹിതം അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിന് 40 രൂപ ഫീസ് അടയ്ക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.