കംബൈന്‍ഡ് മെഡിക്കല്‍  സര്‍വിസ് പരീക്ഷ ജൂണ്‍ 12ന്

യു.പി.എസ്.സിയുടെ കംബൈന്‍ഡ് മെഡിക്കല്‍ സര്‍വിസ് പരീക്ഷ ജൂണ്‍ 12ന് നടത്താന്‍ യു.പി.എസ്.സി തീരുമാനിച്ചു. നിലവിലുള്ള 1009 ഒഴിവുകളിലേക്കാണ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്. മെഡിക്കല്‍ ഓഫിസര്‍, അസി. മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സ്കെയില്‍ പോസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
1. അസിസ്റ്റന്‍റ് ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ റെയില്‍വേസ് (600)
2. അസിസ്റ്റന്‍റ് മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസസ് (46)
3. ജൂനിയര്‍ സ്കെയില്‍ പോസ്റ്റ്സ് ഇന്‍ സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വിസ് (250)
4. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഗ്രേഡ് 2 ഇന്‍ ഈസ്റ്റ്, നോര്‍ത്, ആന്‍ഡ് സൗത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (97)
5. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (16)
യോഗ്യത: എം.ബി.ബി.എസ് തിയറി, പ്രായോഗിക ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണം. 
മികച്ച ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷാര്‍ഥികള്‍. 
പ്രായപരിധി: 323 വയസ്സ്. എസ്.സി, എസ്.സി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്. 
തെരഞ്ഞെടുപ്പ്: ജൂണില്‍ നടക്കുന്ന എഴുത്തുപരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 
പരീക്ഷ: ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷ നടത്തുക. രണ്ടു മണിക്കൂറുകള്‍ വീതം രണ്ടു ഭാഗങ്ങളായാണ് പരീക്ഷ. 
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. എസ്.ബി.ഐ ശാഖകളിലൂടെ പണമായോ നെറ്റ് ബാങ്കിങ് വഴിയോ വിസ/മാസ്റ്റര്‍ കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടക്കാം. ബാങ്കിലൂടെ പണമടക്കേണ്ട അവസാന തീയതി മാര്‍ച്ച് 31ഉം മറ്റു രീതികളിലൂടെ പണമടക്കാനുള്ള അവസാന തീയതി ഏപ്രില്‍ ഒന്നുമാണ്. 
അപേക്ഷിക്കേണ്ട വിധം: യു.പി.എസ്.സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഏപ്രില്‍ ഒന്ന്. വിശദവിവരങ്ങള്‍ക്ക്: www.upsconline.nic

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.