എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍കിടെക്ചര്‍, സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടുന്നതിനും പൊതു-സ്വകാര്യ കമ്പനികളിലെ തൊഴിലവസരങ്ങളിലേക്കും സാധ്യതകള്‍ തുറക്കുന്നതാണ് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് (ഗേറ്റ്). കാത്തിരിക്കുന്നവര്‍ക്ക് ഒരുങ്ങിത്തുടങ്ങാം. ഗേറ്റ് 2017ന്‍െറ തീയതികള്‍ പ്രഖ്യാപിച്ചു.
ഗേറ്റ് 2017: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളൂരു, ബോംബെ ഐ.ഐ.ടി, ഡല്‍ഹി ഐ.ഐ.ടി, ഗുവാഹതി ഐ.ഐ.ടി, കാണ്‍പുര്‍ ഐ.ഐ.ടി, ഖരഗ്പുര്‍ ഐ.ഐ.ടി, മദ്രാസ് ഐ.ഐ.ടി, റൂര്‍ക്കി ഐ.ഐ.ടി എന്നിവ സംയുക്തമായി നടത്തുന്ന പരീക്ഷയുടെ ചുമതല ഇത്തവണ റൂര്‍ക്കി ഐ.ഐ.ടിക്കാണ്.
ഈ വര്‍ഷം ബംഗ്ളാദേശ്, എത്യോപ്യ, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗേറ്റ് എഴുതാന്‍ അവസരമൊരുക്കുന്നു ഇത്തവണ.
പരീക്ഷാതീയതി: 2017 ഫെബ്രുവരി നാല്, അഞ്ച്, 11, 12 തീയതികളിലാണ് പരീക്ഷ നടക്കുക. സെപ്റ്റംബര്‍ മുതലാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ നാലുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തതില്‍ മാറ്റംവരുത്താനുള്ള അവസാന തീയതി നവംബര്‍ 16 ആണ്. ജനുവരി അഞ്ചുമുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാര്‍ച്ച് 27ന് ഫലം പ്രസിദ്ധപ്പെടുത്തും.
യോഗ്യത: താഴെപറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം:
- എന്‍ജിനീയറിങ്/ടെക്നോളജിയില്‍ ബിരുദം.
- ആര്‍കിടെക്ചറില്‍ ബിരുദം
- നാലു വര്‍ഷ ബി.എസ് കോഴ്സ്.
- സയന്‍സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സില്‍ ബിരുദാനന്തരബിരുദം.
- എന്‍ജിനീയറിങ്/ടെക്നോളജിയില്‍ നാലു വര്‍ഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം.
- എന്‍ജിനീയറിങ്/ടെക്നോളജിയില്‍ അഞ്ചു വര്‍ഷ ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ ഡ്യുവല്‍ ഡിഗ്രി
- അഞ്ചു വര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എസ്സി അഞ്ചു വര്‍ഷ ഇന്‍റഗ്രേറ്റഡ് ബി.എസ്സി
- യു.പി.എസ്.സി/എ.ഐ.സി.ടി.ഇ അംഗീകാരമുള്ള പ്രഫഷനല്‍ സൊസൈറ്റികളുടെ പരീക്ഷകള്‍ വഴി ലഭിച്ച ബി.ഇ/ബി.ടെക് തത്തുല്യ ബിരുദം.
- യോഗ്യതാപരീക്ഷ അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
പരീക്ഷ: ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അടിസ്ഥാന പരീക്ഷയാണുണ്ടാകുക. കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പയ്യന്നൂര്‍, തൃശൂര്‍, വടകര, ആലപ്പുഴ, ആലുവ, അങ്കമാലി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, ചിറ്റൂര്‍, എറണാകുളം, ഇടുക്കി, കാഞ്ഞിരപ്പള്ളി, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, നെടുമങ്ങാട്, പാലാ, പുനലൂര്‍, തിരുവനന്തപുരം തുടങ്ങിയിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
അപേക്ഷ: ഓണ്‍ലൈനായി മാത്രമാണ് അപേക്ഷിക്കാനാകുക. വനിതകള്‍ക്കും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 750 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തിന് 1500 രൂപയും. നെറ്റ് ബാങ്കിങ്ങിലൂടെയോ ഇ-ചലാന്‍ വഴിയോ ഫീസടക്കാം.
വിവരങ്ങള്‍ക്ക്: http://gate.iitr.ernet.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.