ബിറ്റ്സില്‍ പഠിക്കാന്‍ ബിറ്റ്സാറ്റ് 

എന്‍ജിനീയറിങ് പഠനരംഗത്തെ രാജ്യത്തെ പ്രമുഖ കാമ്പസായ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ (ബിറ്റ്സ്) പഠിക്കാന്‍ അവസരം. ബിറ്റ്സ് നടത്തുന്ന ബിറ്റ്സാറ്റ്  പരീക്ഷ വിജയിക്കുന്നവര്‍ക്കാണ് പ്രവേശം ലഭിക്കുക. 
ബാച്ലര്‍ ഓഫ് എന്‍ജിനീയറിങ് (ബി.ഇ), ബാച്ലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം), മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്സി) കോഴ്സ് പ്രവേശത്തിനാണ് ബിറ്റ്സാറ്റ് നടത്തുന്നത്. രാജസ്ഥാനിലെ പിലാനി, ഗോവ, ഹൈദരാബാദ് എന്നീ കാമ്പസുകളിലാണ് കോഴ്സുകള്‍. ഓണ്‍ലൈനാണ് പരീക്ഷ നടത്തുക. കേരളത്തില്‍ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. 
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ളീഷ് വിഷയമായി പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ളസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രവേശപരീക്ഷയില്‍ ഒരു ശരിയുത്തരത്തിന് മൂന്നുമാര്‍ക്ക് ലഭിക്കും. തെറ്റുത്തരത്തിന് ഒരു നെഗറ്റിവ് മാര്‍ക്ക്. 150 ചോദ്യങ്ങളാണുണ്ടാവുക. ഇത് പൂര്‍ത്തിയാക്കിയ ശേഷവും സമയം ലഭിക്കുകയാണെങ്കില്‍ 12 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാം. അധിക മാര്‍ക്ക് നേടാനുള്ള അവസരമാണിത്. മൂന്നു മണിക്കൂറാണ് ദൈര്‍ഘ്യം. 
ആണ്‍കുട്ടികള്‍ക്ക് 2200 രൂപയും പെണ്‍കുട്ടികള്‍ക്ക് 1700 രൂപയുമാണ് ഫീസ്. www.bitsadmission.com വഴി അപേക്ഷിക്കാം. മേയ് 14 മുതല്‍ 28 വരെയാണ് പരീക്ഷ. മാര്‍ച്ച് അഞ്ചുവരെ അപേക്ഷിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.