ഡിഫന്‍സ്, നേവല്‍ അക്കാദമികളില്‍ പ്രവേശത്തിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഡിഫന്‍സ്, നേവല്‍ അക്കാദമികളിലേക്ക് പ്രവേശത്തിന് യു.പി.എസ്.സി  അപേക്ഷ ക്ഷണിച്ചു. ഡിഫന്‍സ് അക്കാദമിയില്‍ 320 പേര്‍ക്കും നേവല്‍ അക്കാദമിയില്‍ 55 പേര്‍ക്കുമാണ് പ്രവേശം. ഡിഫന്‍സ് അക്കാദമിയില്‍ 208 കരസേന, 42 നാവികസേന, 70 വ്യോമസേന എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത:1997 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും ഇടക്ക് ജനിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാം. ഡിഫന്‍സ് അക്കാദമിയുടെ കരസേനയില്‍ പ്രവേശം ലഭിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലയോ നടത്തുന്ന 12ാം ക്ളാസ് പരീക്ഷ പാസായിരിക്കണം. 
ഡിഫന്‍സ് അക്കാദമിയുടെ വ്യോമ, നാവികസേനാ വിഭാഗങ്ങളിലും നേവല്‍ അക്കാദമിയിലും പ്രവേശം ലഭിക്കാന്‍ സാധാരണ 12ാം ക്ളാസോ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സര്‍വകലാശാലയോ നടത്തുന്ന ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെടുന്ന തത്തുല്യ കോഴ്സോ പഠിച്ചിരിക്കണം. ഇപ്പോള്‍ 12ാംക്ളാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, പിന്നീട് 12ാം ക്ളാസ് പാസായതിന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്.എങ്ങനെ അപേക്ഷിക്കാം: യു.പി.എസ്.സിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ  www.upsconline.nic.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.  ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷാഫോമില്‍ വ്യക്തമാക്കേണ്ടതാണ്.  
അപേക്ഷാഫീസ്: 100 രൂപ. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവരും ജോയന്‍റ് കമീഷന്‍ഡ് ഓഫിസര്‍മാരുടെയും നോണ്‍ കമീഷന്‍ഡ് ഓഫിസര്‍മാരുടെയും മറ്റു റാങ്കിലുള്ള ഓഫിസര്‍മാരുടെയും മക്കളും ഫീസ് അടക്കേണ്ടതില്ല.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ നേരിട്ടോ വിവിധ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വിസ, മാസ്റ്റര്‍, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പണമടക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. 
അവസാന തീയതി :ജനുവരി 29ന് രാത്രി 12വരെ. അതിനുശേഷം അപേക്ഷിക്കാനുള്ള ലിങ്ക് പ്രവര്‍ത്തനരഹിതമാവും. കൂടുതല്‍  വിവരങ്ങള്‍ക്ക് യു.പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.