ശാസ്ത്ര വിഷയങ്ങളില്‍  സി.എസ്.ഐ.ആര്‍– യു.ജി.സി നെറ്റ്

വിവിധ സയന്‍സ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്) നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റിനും (നെറ്റ്) സി.എസ്.ഐ.ആര്‍-യു.ജി.സി അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യന്‍ ആന്‍ഡ് പ്ളാനറ്ററി സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ വിഷയങ്ങളിലാണ് അപേക്ഷിക്കാനാവുക. 
നെറ്റിനു മാത്രമായോ ജെ.ആര്‍.എഫോടുകൂടിയ നെറ്റിനോ അപേക്ഷിക്കാം. ഏതിനാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം. 
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി/ബി.ഇ/ബി.ടെക്/ബി.ഫാര്‍മ/എം.ബി.ബി.എസ്/ഇന്‍റഗ്രേറ്റഡ് ബി.എസ്-എം.എസ്/നാലു വര്‍ഷ ബി.എസ് പ്രോഗ്രാം/ തത്തുല്യം. എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 50 ശതമാനം മതി. 
10+2+3 മാതൃകയില്‍ എം.എസ്സിക്ക് എന്‍റോള്‍ ചെയ്തവര്‍ക്ക് റിസല്‍ട്ട് അവെയ്റ്റഡ് (ആര്‍.എ) വിഭാഗത്തില്‍ അപേക്ഷിക്കാം. ഇവര്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയുടെ കൂടെ ഉള്‍പ്പെടുത്തണം. 55 ശതമാനം മാര്‍ക്കോടെ ബി.എസ്സി ഓണേഴ്സ്/ തത്തുല്യം നേടിയവര്‍ക്കും ഇന്‍റഗ്രേറ്റഡ് എം.എസ്-പിഎച്ച്.ഡിക്ക് എന്‍റോള്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. 
പ്രായപരിധി: നെറ്റ് എഴുതാന്‍ പ്രായപരിധിയില്ല. ജെ.ആര്‍.എഫിന് ഉയര്‍ന്ന പ്രായം 28 ആണ്. എസ്.സി, എസ്.ടി, ഒ.ബി.സി, നോണ്‍-ക്രീമിലെയര്‍, വനിതകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ അഞ്ചു വര്‍ഷം ഇളവുണ്ട്്. 
പരീക്ഷ: ജൂണ്‍ 19നാണ് പരീക്ഷ. രാവിലെയും വൈകീട്ടുമായി രണ്ടു സെഷനുകളായി പരീക്ഷ നടത്തും. ആദ്യ സെഷന്‍ രാവിലെ ഒമ്പതു മുതല്‍ 12 വരെയും തുടര്‍ന്നുള്ള സെഷന്‍ ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചു വരെയുമാണ്. എല്ലാ വിഷയങ്ങള്‍ക്കും 200 മാര്‍ക്കിലായിരിക്കും പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദമായ സിലബസ് www.csirhrdg.res.in വെബ്സൈറ്റില്‍ ലഭ്യമാണ്. 
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 1000 രൂപയും ഒ.ബി.സി-നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 500 രൂപയും എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചലാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്കിന്‍െറ ഏതെങ്കിലും ശാഖയിലൂടെ പണമടക്കാം. പണമടക്കേണ്ട അവസാന തീയതി ഫെബ്രുവരി 29 ആണ്. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫീസടച്ച ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റ് എടുത്ത് ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം തപാലില്‍ അയക്കണം. ഫീസടച്ചതിന്‍െറ സി.എസ്.ഐ.ആര്‍ കോപ്പി ഉള്‍പ്പെടുത്തേണ്ടതാണ്. പ്രിന്‍റ് ഒൗട്ടിന്‍െറ ഒരു കോപ്പി അപേക്ഷാര്‍ഥിയുടെ കൈവശം സൂക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് ഒന്ന്.
അപേക്ഷിക്കേണ്ട വിലാസം: ദ ഡെപ്യൂട്ടി സെക്രട്ടറി (എക്സാം), ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് ഗ്രൂപ്, എക്സാമിനേഷന്‍ യൂനിറ്റ്, സി.എസ്.ഐആര്‍ കോംപ്ളക്സ്, ലൈബ്രറി അവന്യൂ, പുസ, ന്യൂഡല്‍ഹി, 110 012. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാര്‍ച്ച് ഏഴ്. 
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും സന്ദര്‍ശിക്കുക.: www.csirhrdg.res.in

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.