വെറ്ററിനറി എന്‍ട്രന്‍സിന് ഇപ്പോള്‍ അപേക്ഷിക്കാം

വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന ഓള്‍ ഇന്ത്യ പ്രീ വെറ്ററിനറി ടെസ്റ്റിനായി (എ.ഐ.പി.വി.ടി-2016) ഇപ്പോള്‍ അപേക്ഷിക്കാം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ജമ്മു-കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വെറ്ററിനറി കോളജുകളിലേക്കുള്ള 15 ശതമാനം ഓള്‍ ഇന്ത്യ ക്വോട്ടയിലേക്കും ബാക്കിവരുന്ന സംസ്ഥാന ക്വോട്ടയിലേക്കുമാണ് പ്രവേശം നടത്തുന്നത്. ബാച്ലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്.സി & എ.എച്ച്) കോഴ്സിന്‍െറ കാലാവധി അഞ്ചുവര്‍ഷമാണ്. മേയ് 14നാണ് പ്രവേശ പരീക്ഷ. 
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ളീഷ് എന്നിവ പ്രധാനവിഷയങ്ങളായി പഠിച്ച 12ാം ക്ളാസോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 
പ്രായപരിധി: 17-25. എസ്.സി, എസ്.ടി, ഒ.ബി.സിക്കാര്‍ക്ക് 29 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. 
സംവര ണം: എസ്.സി -15 ശതമാനം. എസ്.ടി -7.5 ശതമാനം, നോണ്‍ ക്രീമിലയര്‍ ഒ.ബി.സി -27 ശതമാനം, ഭിന്നശേഷിക്കാര്‍ -മൂന്നു ശതമാനം. 
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി ഏഴ്. 
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 1500 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 750 രൂപയുമാണ് ഫീസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ വിജയ ബാങ്കിന്‍െറയോ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിങ്/ ഇ-ചലാന്‍ വഴി പണമടക്കാം. ഫീസടക്കേണ്ട അവസാന തീയതി: ഫെബ്രുവരി ഒമ്പത്. 
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും:  www.aipvt.vci.nic.in,  www.vci.nic.in സന്ദര്‍ശിക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.