ഐ.സി.എ.ആര്‍ അഗ്രികള്‍ചര്‍  പ്രവേശപരീക്ഷക്ക് അപേക്ഷിക്കാം

കാര്‍ഷിക-അനുബന്ധ വിഷയങ്ങളിലെ ബിരുദ പ്രവേശത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് (ഐ.സി.എ.ആര്‍) നടത്തുന്ന 21ാമത്തെ പ്രവേശപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 21നാണ് പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 
അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഹോം സയന്‍സ്, സെറികള്‍ചര്‍, ബയോടെക്നോളജി, അഗ്രികള്‍ചര്‍ എന്‍ജിനീയറിങ്, ഡെയറി ടെക്നോളജി, ഫുഡ് സയന്‍സ്, അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേഷന്‍ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശം നടത്തുക. 
യോഗ്യത: 31.08.2016 അടിസ്ഥാനത്തില്‍ 16 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി എന്നിവ നിര്‍ബന്ധമായും ബയോളജി, മാത്തമാറ്റിക്സ്, അഗ്രികള്‍ചര്‍, ഹോംസയന്‍സ് എന്നിവയിലേതെങ്കിലും ഒരു വിഷയമായും പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാര്‍ 40 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. 
പരീക്ഷ രീതി
സ്ട്രീം എ, സ്ട്രീം ബി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പരീക്ഷ. സ്ട്രീം എ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി, ഹോം സയന്‍സ്, സെറികള്‍ച്ചര്‍, ഫുഡ് സയന്‍സ്, ബയോടെക്നോളജി എന്നിവയിലാണ് പ്രവേശം ലഭിക്കുക. 
സ്ട്രീം ബി അപേക്ഷിക്കുന്നവര്‍ക്ക് അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, ഡെയറി ടെക്നോളജി, അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പറേഷന്‍, ഫോറസ്ട്രി, ഫുഡ് സയന്‍സ് ആന്‍ഡ് ബയോടെക്നോളജി വിഭാഗങ്ങളിലും പ്രവേശം ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം: icarexam.net എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 
അപേക്ഷാഫീസ് ജനറല്‍-500 രൂപ, എസ്.സി/എസ്.ടി-250 രൂപ. കനറാ ബാങ്കിന്‍െറ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ എന്‍.ഇ.എഫ്.ടി വഴിയോ അടക്കാം. അവസാന തീയതി ഈ മാസം 30.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.