യു.ജി.സി നെറ്റ് ജൂലൈ 10ന്

യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍െറ ഈ വര്‍ഷത്തെ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂലൈ 10ന് . ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്, അസിസ്റ്റന്‍റ് പ്രഫസര്‍ യോഗ്യത എന്നിവക്കുള്ള അഖിലേന്ത്യാ പരീക്ഷയാണിത്. സി.ബി.എസ്.ഇയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകള്‍ ഏപ്രില്‍ 12 മുതല്‍ സമര്‍പ്പിക്കാം. പരീക്ഷ: മൂന്ന് പേപ്പറുകളായാണ് പരീക്ഷ. ഒന്നാം പേപ്പര്‍ രാവിലെ ഒമ്പതര മുതല്‍ 10.45 വരെയായിരിക്കും. രണ്ടാം പേപ്പര്‍ 11.15ന് തുടങ്ങി 12.30ന് അവസാനിക്കും. മൂന്നാം പേപ്പര്‍ ഉച്ചക്ക് രണ്ടു മുതല്‍ 4.30 വരെയാണ്. ആദ്യ രണ്ടു പേപ്പറുകള്‍ക്ക് 100 ഉം, മൂന്നാം പേപ്പറിന് 150ഉം ആയിരിക്കും ഉയര്‍ന്ന മാര്‍ക്ക്. രാജ്യത്തെ 88 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തുക. വിഷയങ്ങള്‍: ഇക്കണോമിക്സ്, പൊളിറ്റികല്‍ സയന്‍സ്, ഫിലോസഫി, സൈകോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രപോളജി, കൊമേഴ്സ്, എജുക്കേഷന്‍, സോഷ്യല്‍ വര്‍ക്ക്, ഡിഫന്‍സ് ആന്‍ഡ് സ്്ട്രാറ്റജിക് സ്്റ്റഡീസ്, ഹോം സയന്‍സ്, പബ്ളിക് അഡ്മിനിസ്ട്രേഷന്‍, പോപുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക്(വോകല്‍/ ഇന്‍സ്ട്രുമെന്‍റല്‍)), മാനേജ്മെന്‍റ്, മൈഥിലി, ബംഗാളി, ഹിന്ദി, കന്നഡ, മലയാളം, ഒഡിയ, പഞ്ചാബി, സാംസ്കൃത്, തമിഴ്, തെലുങ്ക്, ഉര്‍ദു, അറബി, ഇംഗ്ളീഷ്, ലിംഗ്വിസ്്റ്റിക്സ്, ചൈനീസ്, ഡോഗ്രി, നേപ്പാളി, മണിപൂരി, അസമീസ്, ഗുജറാത്തി, മറാത്തി, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍, രാജസ്താനി, ജര്‍മന്‍, ജാപനീസ്, അഡള്‍ട്ട് എജുക്കേഷന്‍/ കണ്ടിന്യൂയിങ് എജുക്കേഷന്‍/ ആന്‍ഡ്രാഗോഗി/ നോണ്‍ ഫോര്‍മല്‍ എജുക്കേഷന്‍, ഫിസിക്കല്‍ എജുക്കേഷന്‍, അറബ് കള്‍ചര്‍ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ചര്‍, ലേബര്‍ വെല്‍ഫയര്‍/ പേഴ്സനല്‍ മാനേജ്മെന്‍റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍/ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ലോ, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബുദ്ധിസ്്റ്റ്-ജൈന-ഗാന്ധിയന്‍ ആന്‍ഡ് പീസ് സ്റ്റഡീസ്, കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജ്യന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍, ആര്‍കിയോളജി, ക്രിമിനോളജി, ട്രൈബല്‍ ആന്‍ഡ് റീജനല്‍ ലാംഗ്വേജ് /ലിറ്ററേചര്‍, ഫോക് ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍, സംസ്കൃത് ട്രഡീഷനല്‍ സബ്ജക്ട്സ്, വിമന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്സ്, ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, പാലി, കശ്മീരി, കൊങ്കണി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് അപ്ളിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ഇന്‍റര്‍നാഷനല്‍ ആന്‍ഡ് ഏരിയ സ്റ്റഡീസ്, പ്രാകൃത്, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്‍റ്, ബോഡോ, സന്താലി, കര്‍ണാടിക് മ്യൂസിക്(വോകല്‍ ഇന്‍സ്ട്രുമെന്‍റ്, പെര്‍കഷന്‍), രബീന്ദ്ര സംഗീത്, പെര്‍കഷന്‍ ഇന്‍സ്ട്രുമെന്‍റ്സ് ഡ്രാമ ആന്‍ഡ് തിയറ്റര്‍ എന്നിങ്ങനെ 99 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ. അപേക്ഷഫീസ്: ജനറല്‍ വിഭാഗത്തിന് 600 രൂപയും, ഒ.ബി.സിക്കാര്‍ക്ക് 300 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 150 രൂപയുമാണ് അപേക്ഷഫീസ്. സിന്‍ഡിക്കേറ്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കനറ ബാങ്ക് എന്നീ ബാങ്ക് ശാഖകളിലൂടെ ചലാനുപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ പണമടക്കാം. അവസാനതീയതി മേയ് 13. അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ 12 മുതല്‍ മേയ് 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിവരങ്ങള്‍ക്ക്: www.cbsenet.nic.in ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: www.cbsenet.nic.in/cbsenet/Online/ApplicationForm.aspx

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.