കൊച്ചി: 2017 മുതല്‍ എം.ബി.എ പ്രവേശത്തിന് കേരളത്തില്‍ മാറ്റ് (മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരിഗണിക്കില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം കെ-മാറ്റ്, സിമാറ്റ്, കാറ്റ് എന്നിവയുടെ മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നടത്തണമെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അറിയിച്ചു.
വിദൂര വിദ്യാഭ്യാസം, ഓഫ് കാമ്പസ് എന്നിവയിലും പ്രവേശത്തിന് മാറ്റ് പരിഗണിക്കില്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അപേക്ഷ പ്രകാരം 2016ലെ പ്രവേശം കൂടി മാറ്റിനെ അടിസ്ഥാനപ്പെടുത്തി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എല്ലാവര്‍ഷവും കെ-മാറ്റ് പരീക്ഷ ജനുവരിയില്‍ നടത്താനും കമ്മിറ്റി തീരുമാനിച്ചു. ഇതുപ്രകാരം 2016 ജനുവരി 31ന് കെ-മാറ്റ് നടത്തും. എം.ബി.എ പഠനത്തിനായി വിദ്യാര്‍ഥികള്‍ പുറത്തുപോവുന്ന പ്രവണത തടയാനാണ് ഇത്തരത്തിലുള്ള നീക്കം.
എഴുത്തുപരീക്ഷ, ഗ്രൂപ് ഡിസ്കഷന്‍, അഭിമുഖം എന്നിവയുടെ മാര്‍ക്ക് 80:10:10 എന്ന അനുപാതത്തിലായിരിക്കും.എം.ബി.എ പ്രവേശത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരീക്ഷയായ കെ-മാറ്റ് ഇനി മുതല്‍ കെ-മാറ്റ് കേരള എന്ന പേരിലാക്കാനും അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി തീരുമാനിച്ചു. കേരള മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും കര്‍ണാടകയുടെ പ്രവേശ പരീക്ഷയുമായുള്ള ആശയക്കുഴപ്പമില്ലാതാക്കാനാണ് മാറ്റം വരുത്തിയത്. കര്‍ണാടകയും കെ-മാറ്റ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.