ജോയന്‍റ് എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും എന്‍ജിനീയറിങ് കോഴ്സ്  പ്രവേശത്തിനായി നടത്തുന്ന ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (മെയിന്‍) അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈന്‍ പരീക്ഷ 2016 ഏപ്രില്‍ മൂന്നിനും ഓണ്‍ലൈന്‍ പരീക്ഷ 2016 ഏപ്രില്‍ 9, 10 തീയതികളിലുമാണ്. 31 എന്‍.ഐ.ടി,  18 ഐ.ഐ.ടി, 18 ജി.എഫ്.ടി.ഐ എന്നിവിടങ്ങളിലേക്കാണ് പൊതു പ്രവേശപരീക്ഷ നടത്തുന്നത്. ബി.ടെക്/ ബി.ഇ എന്ന പേപ്പര്‍ ഒന്ന്, ബി.ആര്‍ക്, ബി. പ്ളാനിങ് പേപ്പര്‍ രണ്ട്. വിദ്യാര്‍ഥികളുടെ താല്‍പര്യം അനുസരിച്ച് പേപ്പര്‍ തെരഞ്ഞെടുക്കാം. 
പേപ്പര്‍ ഒന്നില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും. 
ഓരോന്നിനും 30 മാര്‍ക്ക് വീതം. പേപ്പര്‍ രണ്ടില്‍ പാര്‍ട്ട്-1 മാത്തമാറ്റിക്സ്, പാര്‍ട്ട്-2 ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡ്രോയിങ് ടെസ്റ്റ് എന്നിവയാണുണ്ടാവുക. 
യോഗ്യത: 2014, 2015 വര്‍ഷങ്ങളില്‍ പ്ളസ് ടു/ തത്തുല്യ യോഗ്യത നേടിയവര്‍ക്കും  അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മൂന്നു തവണ വരെയാണ് ഒരാള്‍ക്ക് ജെ.ഇ.ഇ എഴുതാന്‍ അവസരമുള്ളൂ. 
പ്രായപരിധി: 1991 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ അപേക്ഷിച്ചാല്‍ മതി. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ അഞ്ചു വര്‍ഷത്തെ ഇളവ് ലഭിക്കും. 
പരീക്ഷകേന്ദ്രങ്ങള്‍: രാജ്യത്തെ 389 കേന്ദ്രങ്ങളിലും ഷാര്‍ജ, സിംഗപ്പൂര്‍, ബഹ്റൈന്‍, കൊളംബോ, കാഠ്മണ്ഡു, റിയാദ്, ദുബൈ, മസ്കത്ത് എന്നിവിടങ്ങളിലും പരീക്ഷ നടക്കും. ഓരോ നഗരങ്ങളിലെയും കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം ഡിസംബര്‍ ഒന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിശദമായ നോട്ടിഫിക്കേഷനില്‍ ലഭിക്കും. 
അപേക്ഷ ഫീസ്: ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ചെലാന്‍ വഴിയോ അടക്കാം. 
അപേക്ഷിക്കേണ്ട വിധം: www.jeemain.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച ശേഷം ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരല്‍ അടയാളം, ഫീസ് അടച്ചത് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ചേര്‍ക്കണം. ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 2016 മാര്‍ച്ച് രണ്ടാം വാരത്തോടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ വെബ്സൈറ്റില്‍ . 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.