സെറ്റ്–2016 അപേക്ഷ ക്ഷണിച്ചു

 ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി 31നാണ് പരീക്ഷ. എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കാണ് നടത്തിപ്പ് ചുമതല. 
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം.  
ബിരുദാനന്തര ബിരുദത്തിന് ശേഷം ബി.എഡ് പഠിക്കുന്നവര്‍ക്കും ബി.എഡിന് ശേഷം പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാന്‍ യോഗ്യരാണ്. എന്‍.സി.ആര്‍.ടിയുടെ അംഗീകാരമുള്ള റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന് കീഴില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളില്‍ എം.എസ്സി.എഡ് ഉള്ളവര്‍ക്കും അവസരമുണ്ട്. ലൈഫ് സയന്‍സില്‍ എം.എസ്സി.എഡ് ഉള്ളവര്‍ക്ക് ബോട്ടണി, സുവോളജി വിഷയങ്ങളില്‍ അപേക്ഷിക്കാം. 
ആന്തപോളജി, കോമേഴ്സ്, ഫ്രഞ്ച്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ജര്‍മന്‍, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ബി.എഡ് നിര്‍ബന്ധമല്ല. 
പരീക്ഷ രീതി: 35 വിഷയങ്ങളിലാണ് ഇത്തവണ സെറ്റ് നടത്തുന്നത്. രണ്ട് പേപ്പറുകളാണുണ്ടാവുക. ആദ്യ പേപ്പറില്‍ പൊതുവിജ്ഞാനം, അഭിരുചി എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടായിരിക്കും. ഇരു പേപ്പറുകളിലും 60 ചോദ്യങ്ങളാണുണ്ടാവുക. 120 മിനിറ്റാണ് ലഭിക്കുക. പേപ്പര്‍ രണ്ടില്‍ സ്റ്റാറ്റിറ്റിസ്ക്സിനും ഒന്നര മാര്‍ക്ക് വീതം 80 ചോദ്യങ്ങളും മറ്റ് വിഷയങ്ങളില്‍ ഒരു മാര്‍ക്കിന്‍െറ 120 ചോദ്യങ്ങളുമാണുണ്ടാകുക.ഓണ്‍ലൈന്‍ അപേക്ഷ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ കീ, സൈറ്റ് അക്സസ് കീ എന്നിവ അടങ്ങിയ കിറ്റ് കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍നിന്ന് ഡിസംബര്‍ ഏഴുവരെ വാങ്ങാം. ജനറല്‍ 750, എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 375 രൂപയും ഒടുക്കിയാലാണ് കിറ്റ് ലഭിക്കുക. 
കേരളത്തിനുപുറത്ത് താമസിക്കുന്നവര്‍ക്ക് കിറ്റ് ലഭിക്കാന്‍ ദേശസാത്കൃത ബാങ്കില്‍നിന്നും എല്‍.ബി.എസ് സെന്‍റര്‍ ഡയറക്ടര്‍ക്ക് തിരുവനന്തപുരത്തുനിന്ന് മാറാവുന്ന 800 രൂപ ഡിമാന്‍റ് ഡ്രാഫ്റ്റ്(എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാര്‍ 425 രൂപ ഡയറക്ടര്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആക്ട് ടെക്നോളജി, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 27നകം അയക്കണം. 
അപേക്ഷിക്കേണ്ട വിധം:  www.lbskerala.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 
ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പകര്‍പ് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഡിസംബര്‍ ഏഴ്. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.