ഫാര്‍മസി രംഗത്തെ ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശത്തിന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ നടത്തുന്ന ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്റ്റിറ്റ്യൂട് ടെസ്റ്റിന് അപേക്ഷിക്കാം. 2016 ജനുവരി 17നാണ് പ്രവേശപരീക്ഷ. ഓണ്‍ലൈനായാണ് പരീക്ഷ. ഫാര്‍മസിയില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദമുള്ളവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷ നടക്കും. പ്രാധാന്യത്തിനനുസരിച്ച് മൂന്ന് കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. അപേക്ഷാ ഫീസ്: ജനറല്‍/ഒ.ബി.സി വിഭാഗത്തിന് 1400 രൂപ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ 700 രൂപ. രണ്ട് തരത്തില്‍ ഫീസ് അടക്കാം. ഓണ്‍ലൈനായി ഇന്‍റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സംവിധാനങ്ങള്‍ ഉപയോഗിക്കാം. അല്ളെങ്കില്‍ എസ്.ബി.ഐയില്‍ ചെലാന്‍ വഴി അടക്കാം. വെബ്സൈറ്റില്‍നിന്ന് ചെലാന്‍ സ്ളിപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തൊട്ടടുത്തുള്ള എസ്.ബി.ഐ ബ്രാഞ്ചില്‍ അടക്കാം. ചെലാന്‍ എടുത്ത് 24 മണിക്കൂറിനുശേഷം മാത്രമേ പണം അടക്കാന്‍ സാധിക്കൂ. അപേക്ഷിക്കേണ്ട വിധം: www.aictegpat.in വെബ്സൈറ്റില്‍ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടമായി ‘സെല്‍ഫ് രജിസ്ട്രേഷന്‍’ ചെയ്യണം. തുടര്‍ന്ന് ഫീസ് അടച്ച് വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് മറ്റ് വിവരങ്ങളും നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യാം. അവസാന തീയതി ഡിസംബര്‍ 10 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.