പി.ജി മെഡിക്കല്‍ / സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിലെ പ്രവേശ പരീക്ഷ

തിരുവനന്തപുരം: ജൂലൈ നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ബിരുദാനന്തര ബിരുദ സൂപ്പര്‍ സ്പെഷാലിറ്റി കോഴ്സിലേ പ്രവേശ പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ പ്രവേശ പരീക്ഷാ കമീഷണറുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

അഡ്മിറ്റ് കാര്‍ഡാണ് പരീക്ഷാ ഹാളില്‍ ഹാജരാക്കേണ്ടത്. തപാല്‍ വഴി അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതല്ല. അപേക്ഷയിലെ ന്യൂനതകള്‍ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലഭ്യമാകുന്ന മെമ്മോയില്‍ കാണിച്ചിട്ടുള്ള അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ ജൂണ്‍ 30ന് മുമ്പ് പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം.

ഇവര്‍ക്ക് അതിനുശേഷം മാത്രമേ അഡ്മിറ്റ് കാര്‍ഡ് നല്‍കൂവെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.