കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷ (എ.ഐ.പി.എം.ടി) ശനിയാഴ്ച നടക്കും. മേയില്‍ നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ആദ്യ പരീക്ഷ എഴുതിയ 6.3 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പരീക്ഷക്കിരിക്കുക. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. കര്‍ശന പരിശോധനയുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഹാളിലത്തൊന്‍ സി.ബി.എസ്.ഇ നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ പത്തു മുതല്‍ ഒന്നുവരെയാണ് പരീക്ഷ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പരീക്ഷ രാവിലെ 10 മുതല്‍ ഒന്നു വരെ
2. വിദ്യാര്‍ഥികള്‍ നേരത്തേ ഹാളിലത്തെണം
3. ഗസറ്റഡ് ഉദ്യോഗസ്ഥന്‍/വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
പരീക്ഷാഹാളിലെ വിലക്കുകള്‍
1. വസ്ത്രങ്ങള്‍ ഫുള്‍കൈയാവരുത്
2. സാന്‍ഡല്‍സ്, സാധാരണ ചെരിപ്പുകള്‍, ഷൂസ് എന്നിവ പാടില്ല
3. കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ല
4. മന്ത്രച്ചരടുകള്‍ ഉള്‍പ്പെടെയുള്ളവ ശരീരത്തില്‍ പാടില്ല
5. ബെല്‍റ്റ് അനുവദിക്കില്ല
6. സ്കാര്‍ഫ്, തൊപ്പി എന്നിവ പാടില്ല
7. മൂക്കുത്തി, കമ്മല്‍, മാല, ബ്രേസ്ലെറ്റ്, കൂളിങ്ഗ്ളാസ്, ഹെയര്‍പിന്‍, ഹെയര്‍ ബാന്‍ഡ്, ബാഡ്ജ്, വാച്ച്, പഴ്സ്, പെന്‍സില്‍ ബോക്സ്, കുപ്പിവെള്ളം, മുടിയില്‍ പൂക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവക്ക് നിരോധം.
8. ഷാള്‍ അണിയാമെങ്കിലും കര്‍ശന പരിശോധനക്ക് വിധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.