മീഡിയ അക്കാദമി പ്രവേശ പരീക്ഷ 12ന്

കൊച്ചി:    കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍,  ടെലിവിഷന്‍ ജേണലിസം, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശ പരീക്ഷ ജൂലൈ 12 ഞായറാഴ്ച നടക്കും.

കൊല്ലം (ഗവ. ബോയ്സ് ഹൈസ്കൂള്‍, സിവില്‍ സ്റ്റേഷന് സമീപം), കൊച്ചി (കേരള മീഡിയ അക്കാദമി, സിവില്‍ സ്റ്റേഷന് സമീപം, കാക്കനാട്), കോഴിക്കോട് (ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നടക്കാവ്) എന്നിവിടങ്ങളിലാണ് എഴുത്തുപരീക്ഷ.

അപേക്ഷകര്‍ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.  ജൂലൈ ഒമ്പതിനകം ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ മീഡിയ അക്കാദമി ഓഫിസുമായി ബന്ധപ്പെടണം.  ഫോണ്‍ നമ്പര്‍: 0484- 2422275.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.