തിരുവനന്തപുരം: പ്ളസ് വണ്ണിന് സ്കൂളുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒഴിവുകളില്‍ പ്രവേശം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒഴിവുള്ള സ്കൂള്‍ പ്രിന്‍സിപ്പലിന് സെപ്റ്റംബര്‍ രണ്ടിന് ഉച്ചക്ക് മൂന്നിനുള്ളില്‍ സമര്‍പ്പിക്കണം. ഒഴിവിനനുസൃതമായി എത്ര സ്കൂള്‍/കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫോറം www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷന്‍ വെബ്സൈറ്റില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ രക്ഷാകര്‍ത്താക്കളോടൊപ്പം പ്രവേശം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 10 മുതല്‍ 12നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയന്‍റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസ്സല്‍ രേഖകള്‍ എന്നിവ ഹാജരാക്കണം. മാനദണ്ഡങ്ങള്‍ ഉറപ്പാക്കി അതത് പ്രിന്‍സിപ്പല്‍മാര്‍ ഉച്ചക്ക് ഒരു മണിക്കുള്ളില്‍ പ്രവേശം പൂര്‍ത്തിയാക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.