ഹിന്ദി പ്രചാരസഭ പരീക്ഷകള്‍

കൊച്ചി: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പരീക്ഷാവിഭാഗം നടത്തുന്ന പരിചയ, പ്രഥമിക്, മധ്യമ, രാഷ്ട്രഭാഷ, പരീക്ഷകള്‍ ആഗസ്റ്റ് ഒമ്പതിനും പ്രവേശിക, രാഷ്ട്രഭാഷ വിശാരദ്, രാഷ്ട്രഭാഷ പ്രവീണ്‍ പരീക്ഷകള്‍ ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലുമായി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഗവ. ഗേള്‍സ് എച്ച്.എസ് പെരുമ്പാവൂരില്‍ പരീക്ഷ എഴുതുന്ന രാഷ്ട്രഭാഷ വിശാരദ്, പ്രവീണ്‍ വിദ്യാര്‍ഥികള്‍ വൈവവോസിക്കായി എറണാകുളത്തുള്ള ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍ എത്തണം. ചേര്‍ത്തല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ഗവ. യു.പി സ്കൂള്‍, വെള്ളിയാകുളത്തും പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല. ഹാള്‍ ടിക്കറ്റ് വിദ്യാലയങ്ങളില്‍നിന്നും ബ പ്രചാരകരില്‍നിന്നും ലഭിക്കുന്നതാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.