സെയ്​ല അവന്ത്​

യു.എസ്​ സ്​പെല്ലിങ്​ ബീ മത്സരത്തിൽ ആഫ്രോ-അമേരിക്കൻ വംശജ ജേതാവ്​

ന്യൂയോർക്​: യു.എസ്​ സ്​പെല്ലിങ്​ ബീ മത്സരത്തി​െൻറ ചരിത്രത്തിൽ ആദ്യമായി ജേതാവായി ആഫ്രിക്കൻ അമേരിക്കൻ വംശജ. ലൂയ്​സിയാനയിൽ നിന്നുള്ള സെയ്​ല അവന്ത്​ ഗ്രെയ്​ഡ്​ എന്ന 14കാരിയാണ്​ വ്യാഴാഴ്​ച രാത്രി നടന്ന സ്​പെല്ലിങ്​ ബീ ഫൈനൽ മത്സരത്തിൽ പുതിയ ചരിത്രം കുറിച്ചത്​.

1998ൽ ജമൈക്കക്കാരിയായ ജോഡി ആൻ മാക്​സ്​വെൽ സ്​പെല്ലിങ്​ ബീ ജേതാവായിട്ടുണ്ട്​.അമേരിക്കൻ പ്രഥമവനിതയായ ജിൽ ബൈഡനും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. ജേതാവിന്​ 50,000 ഡോളർ സമ്മാനമായി ലഭിക്കും.

Tags:    
News Summary - Zaila Avant Becomes 1st African-American To Win US Spelling Bee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.