Posted On
date_range Updated On
date_range പാലക്കാട് ഐ.ഐ.ടിയിൽ എം.എസ്സി, എം.ടെക്, പിഎച്ച്.ഡി
By
ഐ.ഐ.ടി പാലക്കാട് 2023-24 വർഷത്തെ ഇനി പറയുന്ന പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
- എം.എസ്സി-കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, രണ്ടു വർഷം, നാല് സെമസ്റ്ററുകൾ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി ബിരുദം, ജാം യോഗ്യത നേടിയിരിക്കണം.
- എം.ടെക്-കമ്പ്യൂട്ടിങ് ആൻഡ് മാത്തമാറ്റിക്സ്, ഡേറ്റ സയൻസ്, ജിയോ ടെക്നിക്കൽ എൻജിനീയറിങ്, മാനുഫാക്ചറിങ് ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, പവർ ഇലക്ട്രോണിക്സ് ആൻഡ് പവർ സിസ്റ്റംസ്, സിസ്റ്റം ഓൺ-ചിപ് ഡിസൈൻ, ഗേറ്റ് സ്കോർ അടിസ്ഥാനത്തിനാണ് സെലക്ഷൻ. പ്രതിമാസം 12,400 രൂപ ധനസഹായം ലഭിക്കും.
പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി ഏപ്രിൽ 21 വരെ അപേക്ഷിക്കാം. വിവരങ്ങൾ https://pgadmit.iitpkd.ac.inൽ.
എം.എസ്സിക്ക് https://jan.iitg.ac.inൽ ഏപ്രിൽ 25 വരെ അപേക്ഷ സ്വീകരിക്കും. എം.ടെക് പ്രവേശനമാഗ്രഹിക്കുന്നവർ https://coap.iitkgp.ac.inൽ രജിസ്റ്റർ ചെയ്തിരിക്കണം. എം.എസ് റിസർച്ച്, പിഎച്ച്.ഡി പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ www.iitpkd.ac.inൽ ലഭിക്കും. ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.