സർവകലാശാല വാർത്തകൾ

എം.ജി

പരീക്ഷക്ക് അപേക്ഷിക്കാം

കോട്ടയം: ഒന്നാം സെമസ്റ്റര്‍ ബി.എഡ് (സി.എസ്.എസ്-2025 അഡ്മിഷന്‍ റെഗുലര്‍, 2023, 2024 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2022 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2021 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ് ദ്വിവത്സര കോഴ്സ്) പരീക്ഷകള്‍ക്ക് നവംബര്‍ 13 വരെ ഫീസടച്ച് അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 14 വരെയും സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷ സ്വീകരിക്കും.

ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്), എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആൻഡ് മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ്) ഇന്‍റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷകള്‍ക്ക് നവംബര്‍ 20 വരെ അപേക്ഷിക്കാം. ഫൈനോടെ 21 വരെയും സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മ്യൂസിക് വോക്കല്‍ (പുതിയ സ്കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 17, 18,19, 27, 28 ഡിസംബര്‍ 1,3, 4,5 തീയതികളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-01 01:56 GMT