അഫ്ദലുല്‍ ഉലമ പരീക്ഷ
റെഗുലര്‍ /പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് ബാര്‍കോഡ് രീതില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി (2019 മുതല്‍ 2022 വരെ പ്രവേശനം) മാര്‍ച്ച് 2024 റെഗുലര്‍ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ബാര്‍കോഡ് രഹിതമായി നടത്തുമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു.
ഒറ്റത്തവണ റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി (CCSS-PG 2019 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റെഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
നാലാം സെമസ്റ്റര്‍ വിവിധ ബി.വോക് (CBCSS-V-UG 2022 പ്രവേശനം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും. സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം.എസ്സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) (2020 പ്രവേശനം മുതല്‍) ജൂണ്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. ലിങ്ക് 26 മുതല്‍ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്സി/ എം.കോം/ എം.എസ്.ഡബ്ല്യൂ/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ / എം.ടി.ടി.എം/ എം.ബി.ഇ/ എം.ടി.എച്ച്.എം/ എം.എച്ച്.എം (2020 പ്രവേശനം മുതല്‍), എം.എ ബിസിനസ് ഇക്കണോമിക്സ് / ഡെവലപ്മെന്റ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / എം.എസ്സി മാത്തമാറ്റിക്സ് വിത് ഡേറ്റ സയന്‍സ് / ഫോറന്‍സിക് സയന്‍സ് / ബയോളജി (2021 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും എം.എ ഡെവലപ്മെന്റ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് / എം.എസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ് / ഫോറന്‍സിക് സയന്‍സ് / ബയോളജി (2020 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷകള്‍ക്കും പിഴ കൂടാതെ മാര്‍ച്ച് 13 വരെ അപേക്ഷിക്കാം. ലിങ്ക് 28 മുതല്‍ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ വിവിധ ബി.വോക് (CBCSS-V-UG) (2022 & 2023 പ്രവേശനം) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും (2017 മുതല്‍ 2021 വരെ പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമ പ്രകാരം ഏപ്രില്‍ ഒന്നിന് തുടങ്ങും.
അഞ്ചാം സെമസ്റ്റര്‍ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതല്‍) നവംബര്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമ പ്രകാരം മാര്‍ച്ച് 13ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ (CCSS-PG) എം.എ/ എം.എസ്സി/ എം.കോം/ എം.ബി.എ/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ / മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് / എം.സി.ജെ/ എം.ടി.എ/ എം.എസ്സി ഫോറന്‍സിക് സയന്‍സ് (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എസ്സി റേഡിയേഷന് ഫിസിക്സ് / എം.എസ്സി ഫിസിക്സ് (നാനോ സയന്‍സ്) / എം.എസ്സി കെമിസ്ട്രി (നാനോ സയന്‍സ്) (2022 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റെഗുലര്‍ പരീക്ഷകളും ഏപ്രില്‍ മൂന്നിന് തുടങ്ങും. വിശദ സമയക്രമം പിന്നീടറിയിക്കും.
സര്‍വകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ (CCSS-PG) എം.എ/ എം.എസ്സി/ എം.കോം/ എം.ബി.എ/ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ / മാസ്റ്റര്‍ ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് / എം.സി.ജെ/ എം.ടി.എ/ എം.എസ്സി ഫോറന്‍സിക് സയന്‍സ് / എം.എസ്സി റേഡിയേഷന് ഫിസിക്സ് / എം.എസ്സി ഫിസിക്സ് (നാനോ സയന്‍സ്) / എം.എസ്സി കെമിസ്ട്രി (നാനോ സയന്‍സ്) (2020 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 11ന് തുടങ്ങും. വിശദ സമയക്രമം പിന്നീട് അറിയിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ്.ഡബ്ല്യൂ ഒന്നാം സെമസ്റ്റര്‍ (2010, 2013 പ്രവേശനം), രണ്ടാം സെമസ്റ്റര്‍ (2010 പ്രവേശനം), മൂന്നാം സെമസ്റ്റര്‍ (2013, 2016 പ്രവേശനം), നാലാം സെമസ്റ്റര്‍ (2010 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ /സപ്ലിമെന്ററി പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം വര്‍ഷ എം.എ ഇംഗ്ലീഷ് (2015 പ്രവേശനം), എം.എ ഇക്കണോമിക്സ് (2010 പ്രവേശനം) എം.എ മലയാളം (2015, 2016 പ്രവേശനം), അവസാന വര്‍ഷ എം.എ ഇംഗ്ലീഷ് (2015 പ്രവേശനം), എം.എ ഇക്കണോമിക്സ് (2015 പ്രവേശനം), എം.എ മലയാളം (2015, 2016 പ്രവേശനം), എം.എ അറബിക് (2007 മുതല്‍ 2016 വരെ പ്രവേശനം) ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ /സപ്ലിമെന്ററി പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.കോം എല്‍എല്‍.ബി ഒക്ടോബര്‍ 2021, ഒക്ടോബര്‍ 2022 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ എച്ച്.സി.എം & ഐ.എഫ് ജനുവരി 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ / സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.