സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
പരീക്ഷ ഫലം
തേഞ്ഞിപ്പലം: എസ്.ഡി.ഇ രണ്ടാം സെമസ്റ്റര് ഏപ്രില് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ഡിസംബര് 11 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര് ബി.ടി.എച്ച്.എം, ബി.എച്ച്.എ നവംബര് 2022 െറഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം വര്ഷ എം.എ ഇംഗ്ലീഷ് േമയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര് എം.ബി.എ ജൂലൈ 2023 െറഗുലര്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്മൂല്യനിര്ണയ ഫലം
രണ്ടാം സെമസ്റ്റര് എം.എസ്.ഡബ്ല്യു ഏപ്രില് 2023 പരീക്ഷയുടെ പുനര്മൂല്യനിര്ണയ ഫലം പ്രസിദ്ധീകരിച്ചു.
ആരോഗ്യ സർവകലാശാല
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി നാലിന് ആരംഭിക്കുന്ന എംഫിൽ ട്രാൻസ് ലേഷനൽ ആയുർവേദ പാർട്ട് ടൈം പാർട്ട് I സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് ഡിസംബർ നാല് മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജനുവരി നാലിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2021 സ്കീം) പരീക്ഷക്ക് ഡിസംബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജനുവരി 15ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ഡിസംബർ എട്ട് മുതൽ 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് ഡിസംബർ 13 മുതൽ 2024 ജനുവരി മൂന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ജനുവരി അഞ്ച് വരെയും സൂപ്പർ ഫൈനോടെ എട്ട് വരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷ തീയതി
ജനുവരി മൂന്ന് മുതൽ 22 വരെ നടക്കുന്ന ഫസ്റ്റ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2021 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2023 ഒക്ടോബറിൽ നടന്ന ഫസ്റ്റ് പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഡിസംബർ 11നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.