വാഴ്സിറ്റി വാർത്തകൾ
കാലിക്കറ്റ് സർവകലാശാല
പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല രണ്ടാം വര്ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില് 2023 റെഗുലര്, സപ്ലിമെന്ററി പരീക്ഷകള്ക്ക് പിഴ കൂടാതെ മേയ് ഒമ്പത് വരെയും 170 രൂപ പിഴയോടെ 11 വരെയും ഏപ്രില് 25 മുതല് അപേക്ഷിക്കാം.
പരീക്ഷ ഫലം
രണ്ടാം സെമസ്റ്റര് എം.എസ് സി എന്വയണ്മെന്റല് സയന്സ് ഏപ്രില് 2022 റെഗുലര് പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല് പരീക്ഷ
നാലാം വര്ഷ ബി.എച്ച്.എം ഏപ്രില് 2023 പരീക്ഷ പ്രാക്ടിക്കല് ഏപ്രിൽ 26, 27, 28 തീയതികളില് നടക്കും.
ആരോഗ്യ സർവകലാശാല
പരീക്ഷ തീയതി
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് എട്ട് മുതൽ 17 വരെ നടത്തുന്ന ഒന്നാം വർഷ ബാച്ചിലർ ഓഫ് ഒക്യുപേഷനല് തെറപ്പി സപ്ലിമെന്ററി (2020 സ്കീം) തിയറി, മേയ് രണ്ട് മുതൽ 12 വരെ നടത്തുന്ന ഒന്നാം വർഷ ഫാം.ഡി സപ്ലിമെന്ററി തിയറി എന്നിവയുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ജനുവരിയിൽ നടത്തിയ ഒന്നാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി റെഗുലർ/സപ്ലിമെന്ററി, ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി റെഗുലർ/സപ്ലിമെന്ററി, ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.സി.വി.ടി സപ്ലിമെന്ററി, ഒന്നാം വർഷ ബി.സി.വി.ടി റെഗുലർ/സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ് പകർപ്പ് എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈ മാസം 24ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.