ബി.എഡ് പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക (ക്യാപ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അലോട്ട്മെന്‍റ് നടത്തുന്നതും ഓൺലൈനായാണ്. മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിന് കോളജുകളുമായി ബന്ധപ്പെടണമെങ്കിലും ക്യാപ് അപേക്ഷ നമ്പര്‍ നിര്‍ബന്ധമാണ്. എം.ജി, കേരള, കണ്ണൂര്‍ ഒഴികെയുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികള്‍ ഗ്രേഡിന്‍റെ തത്തുല്യമായ ശതമാനക്കണക്ക് രേഖപ്പെടുത്തണം. അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1,300 രൂപ, എസ്.സി/എസ്.ടി 650 രൂപ. ഫോണ്‍: 0481-2733511, 2733521, ഇമെയില്‍ -bedcap@mgu.ac.in.
ജോയിന്റ് മാസ്റ്റേഴ്സ് അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി - കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളായ എം.എസ്.സി. ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട വെബ്സൈറ്റ്- https://cat.mgu.ac.in/
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എൽ.എൽ.എം (2025 അഡ്മിഷന്‍ റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ മേയ് 29 മുതല്‍ നടക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍ (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 ന്‍റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടിന് അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജില്‍ നടക്കും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: നാലാം സെമസ്റ്റർ സി.ബി.സി.എസ് കരിയർ റിലേറ്റഡ് ജൂൺ 2026 പരീക്ഷാകേന്ദ്രത്തിൽ മാറ്റമുണ്ട്. യു.ഐ.ടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവർ യു.ഐ.ടി നെയ്യാറ്റിൻകര, യു.ഐ.ടി മണ്ണടിക്ക് പകരം അടൂർ ഏനാത്ത് മാറ്റർ ഡി.സി.എം.ഐ കോളജ്, യു.ഐ.ടി മുതുകുളത്തിന് പകരം യു.ഐ.ടി കരുവാറ്റ, ട്രാവൻകൂർ കോളജ് മടത്തറക്ക് പകരം പുനലൂർ ഗ്രെയ്സ് ഇന്റർനാഷനൽ, യു.ഐ.ടി മുഖത്തലക്ക് പകരം കൊട്ടിയം മന്നം എൻ.എസ്.എസ് കോളജ്, ചാത്തന്നൂർ ആർ. ശങ്കർ കോളജിന് പകരം ചാത്തന്നൂർ എം.ഇ.എസ് കോളജ്, യു.ഐ.ടി പള്ളിക്കലിന് പകരം നിലമേൽ എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.