കാലിക്കറ്റ്
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷ ഫലം
തേഞ്ഞിപ്പലം: ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ്, മൂന്നാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസ് (സി.ബി.സി.എസ്.എസ് - 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് (2019 പ്രവേശനം) സെപ്റ്റംബർ 2023 റെഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 27 വരെ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സൈക്കോളജി (പി.ജി -സി.ബി.സി.എസ്.എസ് - 2025 പ്രവേശനം) നവംബർ 2025 റെഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 23 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും.
പരീക്ഷഫലം
രണ്ടാം സെമസ്റ്റർ എം.കോം (സി.സി.എസ്.എസ് - 2023 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന ഫലം
മൂന്നാം സെമസ്റ്റർ ബി.കോം എൽഎൽ.ബി ഓണേഴ്‌സ് (2021, 2022, 2023 പ്രവേശനം) ഒക്ടോബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
നാലാം സെമസ്റ്റർ എം.എഡ് (2023 പ്രവേശനം) ഏപ്രിൽ 2025 റെഗുലർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ്, എം.എ ഇക്കണോമിക്സ്, എം.എ ഫിലോസഫി, എം.എ സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.