നീറ്റ് പി.ജി 2022 നീട്ടി; പുതിയ തീയതി പിന്നീട് അറിയിക്കും
ന്യൂഡൽഹി: മാർച്ച് 12ന് ആരംഭിക്കാനിരുന്ന നീറ്റ് പി.ജി പരീക്ഷ ആറു മുതല്‍ എട്ടാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ തീരുമാനിച്ചു. നീറ്റ് പരീക്ഷയും കഴിഞ്ഞ വർഷത്തെ നീറ്റ് പി.ജി കൗണ്‍സലിങ്ങും ഒരുമിച്ചു വന്നതിനെത്തുടർന്നുണ്ടായ പ്രയാസങ്ങള്‍ വിദ്യാർഥികൾ അറിയിച്ചതിനാല്‍ ആറ് മുതല്‍ എട്ട് ആഴ്ചത്തേക്കു വരെ പരീക്ഷ മാറ്റുകയാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ ബി. ശ്രീനിവാസ് വ്യക്തമാക്കി.
നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്ന തീയതി ഈ വര്‍ഷം മേയ് 31 ആക്കിയതിനെയും ഹരജി ചോദ്യം ചെയ്തിട്ടുണ്ട്. നീറ്റ് പി.ജിക്ക് അപേക്ഷ നല്കാന് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം.
ഇതുമൂലം നിരവധി പേര്‍ക്ക് നീറ്റ് പി.ജിക്കായി അപേക്ഷ നല്കാന് കഴിയാത്ത സാഹചര്യമാണെന്നും ഹരജി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.