സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി ) 2024 നവംബർ 18ന് നടത്തിയ കമ്പയിൻഡ് ഹയർസെക്കൻഡറി (10 + 2) ലെവൽ കമ്പ്യൂട്ടർ അധിഷ്ഠിത ടയർ -2 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർഥികൾക്ക് അന്തിമ ഫലപ്രഖ്യാപനത്തിന് മുമ്പായി നിയമനം ലഭിക്കാനാഗ്രഹിക്കുന്ന തസ്തികകളും വകുപ്പുകളും ഉൾപ്പെടുത്തി ഓപ്ഷൻ-കം-പ്രിഫറൻസ് സമർപ്പിക്കാം. https://ssc.gov.inൽ അവരവരുടെ കാൻഡിഡേറ്റ് ലോഗിനിൽ ഫെബ്രുവരി എട്ട് രാത്രി 11.59 മണിവരെ ഇതിന് അവസരമുണ്ടെന്ന് എസ്.എസ്.സി അറിയിച്ചു.
ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർ അവർക്കനുയോജ്യമായി കണ്ടെത്തിയ തസ്തികകൾ ഉൾപ്പെടുത്തി മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഒഴിവുകൾ: കേന്ദ്രസർക്കാർ വകുപ്പുകളിലും മറ്റുമായി എൽ.ഡി.സി/ ജെ.എസ്.ഡബ്ല്യു/ അസിസ്റ്റന്റ് മുതലായ തസ്തികകളിൽ 3437 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.